ബെെക്കിൽ ബസ് തട്ടി, തർക്കം; പുഴയിൽ യുവാവിനെ കല്ലെറിഞ്ഞ് താഴ്ത്തിക്കൊന്നു, 5 പേർക്ക് 7 വർഷം കഠിനതടവ്

ബെെക്കിൽ ബസ് തട്ടി, തർക്കം; പുഴയിൽ യുവാവിനെ കല്ലെറിഞ്ഞ് താഴ്ത്തിക്കൊന്നു, 5 പേർക്ക് 7 വർഷം കഠിനതടവ്

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 24 March 2026, 07:36 AM IST പ്രതീകാത്മകചിത്രം | Photo: MBI കോട്ടയം: ബസ് ബൈക്കിൽ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് ചെമ്പ് സ്വദേശി നോയലിനെ (23) മുറിഞ്ഞപുഴയാറ്റിൽ കല്ലെറിഞ്ഞ് താഴ്ത്തിക്കൊന്ന കേസിൽ അഞ്ച് പ്രതികൾക്ക് ഏഴുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. To advertise here, ഒന്നാംപ്രതി വടക്കേമുറി വില്ലേജ് ഇരുമ്പുഴിക്കര കരയിൽ ഓണാട്ടുതറയിൽ വീട്ടിൽ ഷമീർ (45), ഇയാളുടെ സഹോദരൻ രണ്ടാം പ്രതി സിനാജ് (44) ഇവരുടെ അച്ഛൻ മൂന്നാംപ്രതി അബ്ദുൾ അസീസ് (64), അഞ്ചാംപ്രതി വടക്കേമുറി വില്ലേജ് പടിഞ്ഞാറെ മുറി കരയിൽ പള്ളത്ത് വീട്ടിൽ സുധീർ (സുബി-47), ആറാം പ്രതി വടക്കേമുറി വില്ലേജിൽ ഇരുമ്പൂഴിക്കരയിൽ ഇന്നാംതുരുത്തിൽ വീട്ടിൽ ഷാജി (54) എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി വി. സതീഷ് കുമാർ ശിക്ഷിച്ചത്. മറ്റ് പ്രതികളായ മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ വെറുതേ വിട്ടു. പിഴത്തുകയിൽനിന്ന് രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ട നോയലിന്റെ കുടുംബത്തിനും 50,000 രൂപ പരിക്കേറ്റ നോബിളിനും നൽകണം. വിചാരണവേളയിൽ കൂറുമാറിയ നാല് സാക്ഷികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു. 2012 മാർച്ച് 16-നായിരുന്നു സംഭവം. വൈക്കത്തെ പെട്രോൾ പമ്പിലെത്തിയ ‘പ്രിയദർശിനി’ ബസ് പിന്നാക്കം എടുത്തപ്പോൾ ബൈക്കിൽ തട്ടിയതിനെച്ചൊല്ലി ഡ്രൈവർ നോബിളിനെ മൂന്നാം പ്രതി അസീസ് മർദിച്ചു. തുടർന്ന് അസീസ് മക്കളെയും ബന്ധുക്കളെയും കൂട്ടി എറണാകുളത്തേക്ക് പോയ ബസ് വഴിയിൽ തടഞ്ഞ് വീണ്ടും നോബിളിനെ മർദിച്ചു, പരിക്കേറ്റ ഇയാളെ വൈക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രതികൾ അവിടെയെത്തി നോബിളിനെയും കൂടെയുണ്ടായിരുന്ന സഹോദരൻ നോയലിനെയും മർദിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട് മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയംതേടിയെങ്കിലും മാരകായുധങ്ങളുമായി പ്രതികൾ പിന്തുടർന്നെത്തി വീട്ടിലേക്ക് ഇരച്ചുകയറി. രക്ഷപ്പെടാനായി നോബിളും നോയലും മുറിഞ്ഞപുഴയാറ്റിൽ ചാടി. നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറുകരയെത്താനാകാതെ തിരിച്ചെത്തിയപ്പോൾ കരയിൽനിന്ന പ്രതികൾ ഇവരെ കല്ലെറിഞ്ഞ് വെള്ളത്തിൽ താഴ്ത്തുകയായിരുന്നു. നോയൽ കുഴഞ്ഞ് അവശനിലയിൽ വെള്ളത്തിൽ താഴ്ന്നു. വൈക്കം പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 49 സാക്ഷികളെയും 72 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. വിനോദ്ജി, ഗിരിജാ ബിജു എന്നിവർ ഹാജരായി. Content Highlights: Five individuals convicted for the 2012 murder of Noel in Murinjapuzha., Sentenced to seven years rigorous imprisonment and 50,000 INR fine each., Court ordered compensation of 2 lakh INR for the victim's family., Prosecution proved the case with 49 witnesses and 72 pieces of evidence., Legal action initiated against four witnesses who turned hostile. Published: 24 Mar 2026, 07:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബെെക്കിൽ ബസ് തട്ടി, തർക്കം; പുഴയിൽ യുവാവിനെ കല്ലെറിഞ്ഞ് താഴ… | Boolokam