കൂത്തുപറമ്പ് : മെരുവമ്പായി കൂറുംബ കാവിൽ ഭണ്ഡാരങ്ങൾ തകർത്ത് കവർച്ചനടത്തിയ കേസിൽ കുട്ടിവിരുതൻമാർ കുടുങ്ങി. പ്രായപൂർത്തിയാവാത്ത മൂന്ന് സുഹൃത്തുക്കളെയാണ് കൂത്തുപറമ്പ് പോലീസ് കണ്ടെത്തിയത്. ജുവനൈൽ കോടതിയിൽ ഹാജരാവാൻ പോലീസ് ഇവർക്ക് നോട്ടീസ് നൽകും. കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയാണ് കാവിൽ കവർച്ചനടന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് ഭണ്ഡാരങ്ങൾ തകർത്താണ് പണം കവർന്നത്. ഈ കേസിലാണ് പ്രായപൂർത്തിയാവാത്ത മൂന്ന് കുട്ടികളെ പോലീസ് കണ്ടെത്തിയത്. To advertise here, ഇതിൽ ഒരാളുടെ സഹോദരന്റെ സ്കൂട്ടറിലെത്തിയാണ് കവർച്ചനടത്തിയത്. കവർച്ച നടത്തുന്ന ദൃശ്യങ്ങൾ കാവിലെയും ഇവർ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ മറ്റിടങ്ങളിലെ സി.സി.ടി.വി. ക്യാമറകളിലും പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളും സ്കൂട്ടറിന്റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്. വീട്ടുകാരറിയാതെ വീട്ടിൽനിന്ന് ഇറങ്ങിയ ഇവർ കവർച്ചനടത്തിയശേഷം നേരംപുലരുംവരെ നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിൽ തങ്ങിയശേഷം പുലർച്ചെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നെന്നും കവർച്ചയിലൂടെ ലഭിച്ച അയ്യായിരത്തോളം രൂപ സിനിമ കാണാനും മറ്റുമാണ് ഇവർ ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. നേരത്തെ രണ്ടുതവണ കാവിൽ കവർച്ചനടന്നിരുന്നു. എന്നാൽ ആ കവർച്ച നടത്തിയത് ഇവരല്ലെന്നും പോലീസ് പറഞ്ഞു. Content Highlights: Three minors identified as suspects in the Meruvambayi Kurumba Kavu theft., Police used CCTV footage and scooter registration to track the suspects Published: 14 May 2026, 08:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
