കൊച്ചി: ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്ക് ആഡംബരവാഹനങ്ങൾ കടത്തിയ കേസിൽ കോഴിക്കോട് റോഡ്‌വേ കാർസ് ഉടമകളിലൊരാളായ സെയിൻ മർവയെ (32) കസ്റ്റംസ് പ്രിവന്റീവ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾവഴി കേരളത്തിലേക്കെത്തിച്ച ഏഴ് എസ്.യു.വി. വാഹനങ്ങളും പിടിച്ചെടുത്തു. അന്വേഷണത്തിനിടെ 'ലക്കി ഭാസ്‌കർ' എന്ന സിനിമയിൽ ഉപയോഗിച്ച ആഡംബര പെട്രോൾ വാഹനം കളമശ്ശേരി സിഗ്‌നേച്ചർ കാർസിലെ എൽദോ പോളിൽനിന്നും പിടിച്ചെടുത്തു. ഇതോടെ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടികൂടിയ ആഡംബര വാഹനങ്ങളുടെ എണ്ണം 57 ആയി. To advertise here, ഭൂട്ടാനിൽനിന്ന് ആഡംബര കാറുകളുൾപ്പെടെ ഇന്ത്യയിലേക്ക് കടത്തി, വ്യാജമായി രജിസ്റ്റർ ചെയ്ത് വിൽക്കുന്ന മാഫിയക്ക് പിന്നാലെ ഒന്നരവർഷമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിനുപിന്നാലെ അസമിലെ ബൊംഗൈഗാവ് ഡി.ടി.ഒ., ജോയിന്റ് ഡി.ടി.ഒ. എന്നിവരുടെ പേരിൽ അവിടത്തെ പോലീസ് കേസെടുത്തിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ച് ബൊംഗൈഗാവ് ആർ.ടി.ഒ.യിൽ 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിന് ഇവരെയും മറ്റ് ഏഴുപേരെയും അസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കള്ളക്കടത്ത് നടത്തിയ വാഹനങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്യുന്നതിൽ സജീവ പങ്കുവഹിച്ച ബൊംഗൈഗാവ് ഡി.ടി.ഒ. ദീപക് പൊട്ടവാരിയെയും മറ്റ് നാലുപേരെയും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കള്ളക്കടത്ത് സംഘത്തിന്റെ സൂത്രധാരനായ ബിശ്വജിത് ദാസ് ഭൂട്ടാനിൽനിന്ന് നിരവധി എസ്.യു.വി. വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ചെന്ന് കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങൾ ഡൽഹി സ്വദേശിയായ ഒരാൾ വഴി കോഴിക്കോട്ടെ റോഡ്‌വേ കാർസ് എന്ന സ്ഥാപനത്തിന് വിറ്റതായും കണ്ടെത്തി. റോഡ്‌വേ കാർസിന്റെ പങ്കാളിയായ സെയ്ൻ മർവയ്ക്ക് കള്ളക്കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും ഇയാൾ കേരളത്തിൽ ഇത്തരം വാഹനങ്ങൾ വിതരണം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴുവാഹനങ്ങൾ പിടിച്ചെടുത്തത്. 1.5 കോടി രൂപയിലധികം വിലവരുന്ന ഈ വാഹനങ്ങളെല്ലാം ഒരേ ബ്രാൻഡിലുള്ളതാണെന്നാണ് സൂചന. പിടിച്ചെടുത്തതിനുപുറമേ കൂടുതൽ എസ്.യു.വികൾ കേരളത്തിൽ ആർക്കൊക്കെയാണ് വിറ്റിട്ടുള്ളതെന്ന് സെയിൻ മർവ കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ഇയാളുടെ ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർക്കാനിടയില്ല. ഇതിന് സമാന്തരമായിനടന്ന മറ്റൊരു അന്വേഷണത്തിലാണ് ലക്കി ഭാസ്‌കർ സിനിമയിലെ പെട്രോൾ വാഹനം പിടികൂടുന്നത്. ഈ വാഹനം ഭൂട്ടാൻ അതിർത്തി വഴി നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതാണെന്ന ശക്തമായ സംശയത്തെ തുടർന്നാണ് നടപടി. സിനിമയിൽ ഈ വാഹനം ദുൽഖർ സൽമാൻ വാങ്ങുന്നതായാണ് കാണിക്കുന്നത്. Content Highlights: Zain Marwa of Kozhikode Roadways Cars arrested for smuggling luxury vehicles from Bhutan., Total of 57 luxury SUVs seized by Kochi Customs to date., A vehicle used in the movie 'Lucky Baskhar' was confiscated from Kalamassery Signature Cars., Investigations reveal a nexus between Bhutanese smugglers and local dealers in Kerala., The racket involved illegal registration of vehicles via Assam RTOs. Published: 16 May 2026, 08:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
