കൊടുമുണ്ടയിൽ റോഡ് നവീകരണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി To advertise here, മുതുതല : കൊടുമുണ്ടയിൽ റോഡ് നവീകരണത്തിനിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. മണിക്കൂറുകളോളമാണ് കുടിവെള്ളം വലിയതോതിൽ പാഴായത്. പട്ടാമ്പി-പള്ളിപ്പുറം പാതയിൽ കൊടുമുണ്ട യാറംമുതൽ മുതുതല ഓവുപാലംവരെ റോഡ് നവീകരണം നടന്നുവരുന്നുണ്ട്. കൊടുമുണ്ട വളവിനു സമീപം അഴുക്കുചാലുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികളാണ് നടക്കുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തിക്കിടെയാണ് വീടുകളിലേക്കുളള പ്രധാന പൈപ്പ് ലൈനാണ് തകർന്നത്. റോഡരികിലെ മണ്ണ് നീക്കംചെയ്യുന്നതിനിടെ മരത്തിന്റെ വേരും മാറ്റിയിരുന്നു. ഇത് പൈപ്പ് തകർച്ചയ്ക്കും ഇടവരുത്തി. പമ്പിങ് ആരംഭിച്ചതോടെയാണ് വെള്ളം വലിയതോതിൽ പാഴാകാൻ തുടങ്ങിയത്. പഞ്ചായത്തിലെ പലയിടങ്ങളിലും കുടിവെള്ളക്ഷാമം നിലനിൽക്കുന്നുണ്ട്. നിലവിൽ ടാങ്കർലോറികളിൽ വെള്ളമെത്തിച്ചാണ് കുടിവെള്ളപ്രശ്നം പരിഹരിക്കുന്നത്. ഇതിനിടെയാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പ്രവൃത്തികൾക്കിടെ ഇത്തരത്തിൽ പൈപ്പ് പൊട്ടുന്നത് പതിവാണ്. ഇതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. അടുത്തദിവസംതന്നെ തകർന്ന പൈപ്പ് പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പാതയുടെ നവീകരണം മന്ദഗതിയിലാണ്. പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ പാത പാടേ തകർന്നുകിടക്കുകയാണ്. മഴക്കാലം തുടങ്ങിയാൽ വലിയ യാത്രാക്ലേശത്തിന് ഇടവരുത്തും. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. Published: 14 May 2026, 03:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
