മസ്കറ്റ്: മസ്കറ്റ് കെഎംസിസി മബെല ഏരിയ സംഘടിപ്പിച്ച മബെല കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ടോപ് ടെൻ ബർക്ക ജേതാക്കളായി. മസ്കറ്റ് ഹാമേഴ്സ് എഫ്സിയാണ് ഫസ്റ്റ് രണ്ണറപ്പ്. അൽ അൻസാരി ജിഎഫ്സി സെകണ്ട് റണ്ണർ അപ്പായി. നൈറ്റ് റൈഡേഴ്സ് മബെലയാണ് തേർഡ് റണ്ണർ അഅപ്പ്. മാൻ ഓഫ് ദി മാച്ച് ആയി ടോപ് ടെൻ ബർക്കയുടെ ദിൽഷാദ്, മികച്ച ഗോൾ കീപ്പറായി ടോപ് ടെൻ ബർക്കയുടെ അച്ചു എന്നിവരെയും തിരഞ്ഞെടുത്തു. To advertise here, ജിഎഫ്സിയുടെ ശരൺജിത്ത് ആണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ. നെസ്റ്റോ എഫ്സിയുടെ ഉനൈസ് ടോപ് സ്കോറർ ആയി. മസ്കറ്റ് ഹാംമേഴ്സിന്റെ ഷമ്മു മികച്ച ഡിഫൻഡർ ആയും അജ്മൽ മികച്ച തീം മാനേജർ ആയും തിരഞ്ഞെടുക്കപ്പെട്ടു. എല്ലാവർക്കും ട്രോഫികളും ഉപഹാരങ്ങളും നൽകി. പരിപാടിയോടനുബന്ധിച്ച് മബേല ഏറിയ കെഎംസിസിയുടെ വിമൻ ആൻഡ് ചിൽഡ്രൻ വിഭാഗം നേതൃത്വം നൽകിയ വിവിധ കലാപരിപാടികളും ബിരിയാണി ഫെസ്റ്റും നടന്നു. ദഫ് മുട്ട് , ഒപ്പന,ഡാൻസ്, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും അരങ്ങേറി. റംഷീദാ നഫ്സൽ, റജീന നിയാസ്, ലുബ്ന റഷീദ് എന്നിവർ ബിരിയാണി മത്സരത്തിൽ ജേതാക്കളായി. മുസ്ലിം ലീഗ് നേതാക്കളായ നാസർ ചെർക്കളം, ഐഷാ ഭാനു എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു. മബേല ഏരിയ കെഎംസിസി പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി. Content Highlights: Top Ten Burqa wins the Mabela Cup Football Tournament in Muscat, organized by KMCC Mabela Area. See all the winners and event highlights including cultural programs and biryani fest. Published: 05 Jan 2026, 06:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
