മാട്ടൂൽ : സൗത്ത് മുനമ്പ് കടലോരഭാഗങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയായി കരാറുകാരന്റെ അനാസ്ഥ തുടരുകയാണെന്ന് മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് നസീർ ബി. മാട്ടൂൽ. മാട്ടൂലിന്റെ തീരദേശഭാഗങ്ങളിലുണ്ടാവുന്ന അതിരൂക്ഷമായ കടൽക്ഷോഭങ്ങൾ വലിയ നാശനഷ്ടങ്ങൾ വരുത്തുമ്പോൾ വെറും ഉറപ്പുകൾമാത്രം നൽകി വഞ്ചിക്കുന്ന സമീപനമാണ് കരാറുകാരൻ നിരന്തരം ചെയ്യുന്നതെന്നും പ്രസിഡന്റ് ആരോപിക്കുന്നു. To advertise here, 2.85 കിലോമീറ്റർ നീളത്തിൽ മാട്ടൂലിൽ കടൽഭിത്തി നിർമിക്കുന്നതിന് കാസർകോട് നുള്ളിപ്പാടി സ്വദേശി ഷമീറിന്റെ ഉടമസ്ഥതയിലുള്ള ഫോർഷ ബിൽഡേഴ്സ് ആൻഡ് ഡിവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് 2021-ൽ കരാർ ഏറ്റെടുത്തിരുന്നത്. 18 മാസംകൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്ന കടൽഭിത്തി നിർമാണം അഞ്ച് വർഷമായിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. ഇതുസംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കും കളക്ടർക്കും നൽകിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള മറുപടിലഭിച്ചതെന്ന് നസീർ ബി. മാട്ടൂൽ പറഞ്ഞു. കടൽഭിത്തി നിർമാണം ഇറിഗേഷൻ വകുപ്പ് ഒൻപത് തവണ കരാരുകാരന് കാലാവധി ദീർഘിപ്പിച്ച് നൽകിയിട്ടുമുണ്ട്. പത്താംതവണയും കാലാവധി നീട്ടിക്കിട്ടാൻ കരാരുകാരൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. Published: 14 May 2026, 04:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
