മുംബൈ : ‘‘കൊട്ടുംഞാൻ കേട്ടില്ല, കൊഴലും ഞാൻ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു, മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി’’ എന്ന ഒട്ടേറെ വ്യത്യസ്തഭാവങ്ങൾ നൽകുന്ന തിരുവാതിരഗാനങ്ങൾക്കൊപ്പം ഞായറാഴ്ച തിരുവാതിരക്കളിമത്സരത്തിന് അരങ്ങുണരും. കേരളത്തനിമയുടെ അടയാളംകൂടിയായ തിരുവാതിരക്കളിമത്സരത്തിന് നെരൂൾ വെസ്റ്റിലുള്ള ഗുരുദേവഗിരി ഹാളിലാണ് മാതൃഭൂമി വേദിയൊരുക്കിയിട്ടുള്ളത്. ഞായറാഴ്ച രാവിലെ 9.30-ന് വാശിയേറിയ തിരുവാതിരമത്സരത്തിന് തുടക്കമാവും. മത്സരം അവസാനിക്കുന്നതോടെ വൈകീട്ട് 4.30-ന് സമാപനസമ്മേളനത്തിൽവെച്ച് മത്സരവിജയികളെ പ്രഖ്യാപിക്കും. മത്സരവേദിയിൽ ഹിന്ദി-മലയാളം ചലച്ചിത്രതാരം രേവതി പിള്ള മുഖ്യാതിഥിയായെത്തും. ഹിന്ദിയിലെ ഒട്ടേറെ ടെലിവിഷൻ ഷോയുടെയും വെബ്സീരീസുകളുടെയും പരിചിതമുഖമായ രേവതി പിള്ള സമാപനസമ്മേളനത്തിൽ സംസാരിക്കും. സമ്മാനദാനവും നിർവഹിക്കും. തിരുവാതിരക്കളിമത്സരത്തിന്റെ ഒന്നാംസമ്മാനം 25,000 രൂപയാണ്. രണ്ടാംസമ്മാനം 15,000 രൂപ, മൂന്നാംസമ്മാനം പതിനായിരം രൂപയാണ്. റിലയൻസ് ഡിജിറ്റലും ജോയ് ആലുക്കാസ് ജൂവലറിയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ വൻപങ്കാളിത്തത്തോടെ നടന്ന മത്സരങ്ങളുടെ തുടർച്ചയായാണ് ഈവർഷവും സംഘടിപ്പിക്കുന്നത്. ഫോൺ: 9820038750 (കൃഷ്ണകുമാർ). To advertise here, Published: 04 Jan 2026, 12:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
