മുംബൈ: 2023 ഏപ്രിൽ 25-ന് രാവിലെ മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥനായ ജയന്ത് ബല്ലാവർ, പതിവുപോലെ ഡ്യൂട്ടിക്ക് പോകാനായി തയ്യാറെടുത്തു. അദ്ദേഹത്തിൻ്റെ മകളും പോലീസ് ഉദ്യോഗസ്ഥയുമായ ആര്യ അദ്ദേഹത്തിന് മിൽക്ക് ഷേക്ക് നൽകി. അത് കുടിച്ച് അദ്ദേഹം പുറപ്പെട്ടു. ചന്ദ്രപുരിലെ ജില്ലാ മജിസ്ട്രേറ്റിൻ്റെ ഓഫീസില് എത്തിയപ്പോഴേക്കും അദ്ദേഹത്തിന് തലചുറ്റൽ അനുഭവപ്പെട്ടു. അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചു. To advertise here, മരണകാരണം അപ്രതീക്ഷിതമായ അസുഖം എന്ന് രേഖപ്പെടുത്തി ഫയൽ അടച്ചു. മകളും മറ്റൊരാളും ചേർന്ന് മുൻകൂട്ടി പദ്ധതിയിട്ട കൊലപാതകം എന്നാണ് പോലീസ് ഇപ്പോൾ ഇതിനെ വിശേഷിപ്പിക്കുന്നത്. 2022 മുതൽ ആര്യ ബല്ലാവർ ആശിഷ് ഷെഡ്മകെ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ജയന്ത് ബല്ലാവർ ഈ ബന്ധത്തെ എതിർത്തിരുന്നു. പോലീസിൻ്റെ കണ്ടെത്തൽ അനുസരിച്ച്, ഈ തടസ്സം നീക്കാൻ ആര്യയും ആശിഷും തീരുമാനിച്ചു. വിഷം വാങ്ങാനായി ആര്യ തൻ്റെ ബന്ധുവായ ചൈതന്യ ഗേദമിനെ സമീപിക്കുകയും 5,000 രൂപ നൽകുകയും ചെയ്തു. വിഷം നൽകിയ നാലാമത്തെ വ്യക്തിയെ കുറിച്ചുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവദിവസം രാവിലെ, ആര്യ വിഷം മിൽക്ക് ഷേക്കിൽ കലർത്തി, ഡ്യൂട്ടിക്ക് പോകാനായി തയ്യാറെടുക്കുകയായിരുന്ന പിതാവിന് നൽകി. അത് കഴിച്ചതിന് ശേഷം അദ്ദേഹം പുറത്തുപോയി. ജില്ലാ മജിസ്ട്രേറ്റിൻ്റെ ഓഫീസിൽ എത്തിയതിന് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. മരണം സ്വാഭാവികമാണെന്ന് തോന്നിയതിനാൽ, അന്ന് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടിരുന്നില്ല, കേസ് മുന്നോട്ട് പോയതുമില്ല. ജയന്ത് ബല്ലാവറിൻ്റെ മരണശേഷം, ആര്യയും ആശിഷും വിവാഹിതരായി. അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും കാരണം ആശിഷ് പോലീസ് പരിശീലനത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇരുവരുടേയും ദാമ്പത്യ ജീവിതം താറുമാറായി. ഭർതൃവീട്ടിൽ പോകുന്നതിനു പകരം മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ ആര്യ തീരുമാനിച്ചു. കഴിഞ്ഞയാഴ്ചയാണ് ആശിഷ് പോലീസ് സ്റ്റേഷനിൽ വന്ന് കുറ്റം ഏറ്റുപറഞ്ഞത്. മൂന്ന് വർഷം മുൻപ് ഭാര്യയാണ് അച്ഛനെ വിഷം കൊടുത്തുകൊന്നതെന്നും ഇതിന് മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും വിഷം ബന്ധു വഴിയാണ് ലഭിച്ചതെന്നും ആശിഷ് പോലീസിനോട് വെളിപ്പെടുത്തി. പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു - ആര്യ ബല്ലാവർ, അവരുടെ ഭർത്താവ് ആശിഷ് ഷെഡ്മകെ, ബന്ധു ചൈതന്യ ഗേദം, വിഷം നൽകിയ നാലാമത്തെ പ്രതി. നാലുപേരും കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. Content Highlights: Policewoman Poisoned Cop Father's Milkshake. 3 Years Later, She Is Busted Published: 27 Mar 2026, 11:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
