ബന്തടുക്ക : മിൽമ മലബാർ മേഖലാ ക്ഷീരോത്പാദക യൂണിയൻ ക്ഷീരസുമംഗലി പദ്ധതിയിൽ വിവാഹസമ്മാനമായി തുക നൽകി. മിൽമ മലബാർ മേഖലാ യൂണിയൻ വാർഷികപദ്ധതിയിൽ ക്ഷീരകർഷകരുടെ പെൺമക്കളുടെ വിവാഹത്തിന് 10,000 രൂപ നൽകുന്നതാണ് ക്ഷീരസുമംഗലി പദ്ധതി. ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം അംഗം ചാമുണ്ഡിക്കുന്നിലെ ശ്രീജകുമാരിയുടെയും കെ.ജെ. ബിജുവിന്റെയും മകൾ എസ്. അശ്വതിയുടെ വിവാഹത്തിനാണ് തുക നൽകിയത്. To advertise here, ഇവരുടെ വീട്ടിലെത്തി മിൽമ ഡയറക്ടർ പി.പി. നാരായണൻ തുക നൽകി. മിൽമ മലബാർ യൂണിയൻ ഡയറക്ടർ കെ. സുധാകരൻ, മിൽമ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് വി. ഷാജി, മിൽമ സൂപ്പർവൈസർ മേഘാ മുരളീധരൻ, ബളാംതോട് ക്ഷീരസംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ, സംഘം സെക്രട്ടറി സി.എസ്. പ്രദീപ് കുമാർ, സംഘം വൈസ് പ്രസിഡൻറ് സുലേഖ രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. Published: 10 May 2026, 04:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.