ചാരുംമൂട് : മുക്കുപണ്ടം പണയംവെച്ച് 30 ലക്ഷം രൂപ തട്ടിയ കേസിൽ അമ്മയും മകനും അറസ്റ്റിൽ. മുതുകുളം റാണിഭവനത്തിൽനിന്ന് നൂറനാട് ഇടക്കുന്നം ‘വിഷ്ണുഭവന’ത്തിൽ താമസിക്കുന്ന രാജേശ്വരി (50), മകൻ അനീഷ് ബി. ബാബു (19) എന്നിവരെയാണ് നൂറനാട് എസ്.എച്ച്.ഒ. ശ്യാംമുരളിയും എസ്.ഐ. എസ്. മിഥുനും ചേർന്ന് അറസ്റ്റുചെയ്തത്. മൂന്നാം പ്രതിയായ രാജേശ്വരിയുടെ ഭർത്താവ് ഹരി(58)യെക്കൂടി പിടികൂടാനുണ്ട്. To advertise here, സ്വകാര്യ ഫൈനാൻസിയേഴ്സ് ഉടമ ഇടക്കുന്നം കലതിവിളയിൽ ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ ഒന്നാംപ്രതി അനീഷ് ധനകാര്യ സ്ഥാപനത്തിൽ എത്തി 16 ഗ്രാമും 100 മില്ലിഗ്രാമും തൂക്കംവരുന്ന സ്വർണമെന്നു തോന്നിക്കുന്ന രണ്ടു വളകൾ പണയംവെച്ച് 1,40,000 രൂപ കൈപ്പറ്റിയിരുന്നു. ബാബു ഈ വളകൾ കെ.എസ്.എഫ്.ഇ.യിൽ മാറ്റിവെക്കുമ്പോൾ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്നു ബോധ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മൂന്നു പ്രതികളും പലപ്പോഴായി 30 ലക്ഷത്തോളം രൂപയുടെ സ്വർണമെന്നു തോന്നുന്ന ഉരുപ്പടികൾ ഇവിടെ പണയം വെച്ചിരുന്നു. ഇതും അപ്രൈസറെക്കൊണ്ട് പരിശോധിച്ചപ്പോൾ മുഴുവനും മുക്കുപണ്ടമാണെന്നു ബോധ്യപ്പെട്ടു. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. Published: 14 May 2026, 02:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
