ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വൈകിയെന്ന ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തി മറുപടിയുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വൈകിയെന്ന് ബഹളംവെക്കുന്നത് ബിജെപിയും ഗോഡി മീഡിയയും ആണെന്ന് അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് അജയ് മാക്കന്റെ പ്രതികരണം. കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായം തേടുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷക സംഘത്തിലെ അംഗം കൂടിയായിരുന്നു അജയ് മാക്കൻ. To advertise here, ബഹളം ബിജെപിയുടേതാണെന്നും ജനം തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 22 വർഷത്തിനിടെ ഏതെങ്കിലും സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് 9 ദിവസത്തിൽ കൂടുതൽ എടുത്തിട്ടില്ല. കേരളത്തിലത് കൃത്യം ഒമ്പതാം ദിവസമാണ് തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ ബിജെപി തിരഞ്ഞെടുത്തത് 15 ദിവസത്തിന് ശേഷമാണ്. അത്തരത്തിലുള്ള ബിജെപിക്ക് മറ്റുള്ളവരെ ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും മാക്കൻ പറഞ്ഞു. മുഖ്യമന്ത്രിയെ നിയമിക്കുന്നതിൽ കോൺഗ്രസ് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ 40% വേഗതയുള്ളവരാണ്. എട്ടിടങ്ങളിൽ ബിജെപി മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തത് ഒമ്പത് ദിവസത്തിൽ കൂടുതൽ എടുത്താണെന്നും മാക്കൻ കണക്കുകൾ നിരത്തി അവകാശപ്പെട്ടു. കേരളത്തിലെ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ജയ്റാം രമേശ് അറിയിച്ചിട്ടുണ്ട്. കൃത്യം ഒമ്പതാം ദിവസമാണിത്. ഭരണഘടന തകർന്നത് പോലെയാണ് ബിജെപിയും ഗോഡി മീഡിയയും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. Content Highlights: Ajay Maken defends the 9-day timeline for Kerala CM selection., Claims Congress is 40% faster than BJP in leadership appointments Published: 13 May 2026, 10:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
