സിനിമാ താരത്തിൽനിന്ന് മുഖ്യമന്ത്രിയിലേക്കുള്ള നടൻ സി. ജോസഫ് വിജയ്യുടെ ഉയർച്ച രാഷ്ട്രീയത്തിനപ്പുറം വസ്ത്രത്തിന്റെ പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വെള്ള ഷർട്ടും പാന്റ്സും ധരിച്ചിരുന്ന വിജയ് മുഖ്യമന്ത്രിയായതോടെ സ്ഥിരമായി കറുപ്പ് സ്യൂട്ട് ലുക്കിലേക്ക് മാറി. നടനായി വിജയ് പല രൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടിരുന്നിടത്താണ് ഈ മാറ്റം. To advertise here, എന്നാൽ, സ്വന്തം മാനേജറുടെ ഗൃഹപ്രവേശച്ചടങ്ങിന് വിജയ് ധരിച്ച വേഷമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ച. ചെന്നൈയിൽ നടന്ന, മാനേജർ ജഗദീഷ് പളനിസ്വാമിയുടെ ഗൃഹപ്രവേശ ചടങ്ങിൽ വിജയ് നേരിട്ടെത്തിയിരുന്നു. സിൽക്ക് വേഷ്ടിയും ഷർട്ടും ധരിച്ചാണ് വിജയ് ജഗദീഷിന് ആശംസയുമായി എത്തിയത്. വിജയ് ജഗദീഷിന്റെ വീട്ടിലെത്തുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീടിനുള്ളിൽ കടന്നെത്തിയ വിജയ് എല്ലാവരേയും കൈകൂപ്പി അഭിവാദ്യംചെയ്തു. തുടർന്ന് ജഗദീഷിന്റെ കുടുംബാംഗങ്ങൾ വിജയ്യെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. വിജയ്യുടെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ സന്തോഷം പ്രകടിപ്പിക്കുന്നതായും വീഡിയോയിൽ കേൾക്കാം. നടൻ കതിരും വിജയ്ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ പത്തുവർഷത്തോളമായി വിജയ്യുടെ മാനേജരാണ് ജഗദീഷ്. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളായി മാസ്റ്റർ, ലിയോ എന്നീ ചിത്രങ്ങൾ നിർമിച്ചു. വിജയ് സേതുപതി നായകനായ മഹാരാജ, കീർത്തി സുരേഷിന്റെ റിവോൾവർ റീത്ത എന്നീ ചിത്രങ്ങളുടേയും നിർമാതാവാണ്. ആർട്ടിസ്റ്റ് മാനേജ്മെന്റ് കമ്പനിയായ റൗട്ടിന്റെ സ്ഥാപകൻ കൂടിയാണ് ജഗദീഷ് പളനിസ്വാമി. Content Highlights: Actor Vijay attended his manager Jagadish Palanisamy's housewarming in Chennai. Vijay opted for a traditional veshti and shirt instead of his usual formal suit. The event was attended by actor Kathir as well. Jagadish Palanisamy has been Vijay's manager for over a decade and a producer for films like Master and Leo Published: 29 May 2026, 09:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
