തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് സർക്കാർ അധികാരത്തിലെത്തിയാലുടൻ ചുമതലയേൽക്കാൻ തയ്യാറായി ഗൺമാന്മാർ. ഭരണാനുകൂല സംഘടനയുമായി ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. സായുധ ബറ്റാലിയനിൽനിന്ന് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് കോൺഗ്രസ് അനുകൂല പോലീസ് സംഘടനാ നേതാക്കൾ തയ്യാറാക്കിയത്. To advertise here, ഇവരെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റിയശേഷം അവിടെനിന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ ചുമതലയിലേക്ക് വിട്ടുനൽകും. ബന്ധപ്പെട്ട മന്ത്രിമാരുടെ ഓഫീസിന്റെ അഭിപ്രായംകൂടി കേട്ട ശേഷമാകും നിയമനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗൺമാന്മാരായി നിയമിച്ചവരിൽ ഭൂരിഭാഗവും തിരികെ സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് തിരികെ മാതൃസ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് ഈ മാസം 19 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തു തന്നെയാകും പോലീസുകാരും തിരികെ എത്തുക. തുടർന്ന് ഇവരെ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് മാതൃയൂണിറ്റുകളിലേക്ക് മടക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിനിടെ പ്രതിഷേധക്കാരെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ കേസുകളുണ്ടെങ്കിലും അവർക്കെതിരേ വകുപ്പുതലത്തിൽ നടപടികളുണ്ടായിട്ടില്ല. ഇവർക്കെതിരേ പുനരന്വേഷണം നടത്തിയേക്കുമെന്നും സൂചനയുണ്ട്. വകുപ്പുതല നടപടികളുണ്ടായേക്കുമെന്നും ഭരണാനുകൂല പോലീസ് സംഘടനാ ഭാരവാഹികൾ പറഞ്ഞു. പുതിയ സർക്കാർ വരുന്നതോടെ സ്ഥലംമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏതാനും ഉദ്യോഗസ്ഥർ അതത് ജില്ലകളിൽനിന്ന് സ്പെഷ്യൽ യൂണിറ്റുകളിലേക്ക് സ്ഥലംമാറ്റം വാങ്ങിയിട്ടുമുണ്ട്. Content Highlights: Police have prepared a list of personnel for the security detail of the incoming CM and ministers. The process involves transferring selected officers to the State Special Branch. Previous ministerial personal staff have until the 19th to report back to parent departments. Potential re-investigation into officers involved in previous security-related controversies. Published: 14 May 2026, 07:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
