കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടുനിർമിക്കാനായി കോൺഗ്രസ് വാങ്ങിയ കുന്നമ്പറ്റയിലെ ഭൂമിക്കുമുൻപിൽ ഡി.വൈ.എഫ്.ഐ. പ്രതീകാത്മകമായി കുടിൽകെട്ടി സമരം നടത്തി. വീടുനൽകാമെന്നുപറഞ്ഞ് ദുരന്തബാധിതരെ കോൺഗ്രസ് പറ്റിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. To advertise here, ദുരന്തത്തിന്റെ പേരിൽപ്പോലും മനുഷ്യരെ പറഞ്ഞുപറ്റിക്കുന്ന പ്രതിപക്ഷത്തെ വിലയിരുത്തണമെന്നും ഒരുതരത്തിലും വിശ്വസിക്കരുതെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് വി. വസീഫ് പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ്, പ്രസിഡന്റ് കെ.ആർ. ജിതിൻ, ട്രഷറർ ഷിജി ഷിബു തുടങ്ങിയവർ നേതൃത്വംനൽകി. Content Highlights: DYFI organized a symbolic protest at Kunnampatta., Allegations of deception by Congress regarding housing for disaster victims., DYFI state leadership demands public accountability from the opposition., Tensions rise over relief distribution efforts in Wayanad. Published: 30 Mar 2026, 07:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
