പുഞ്ചക്കൊയ്ത്ത് 10-നു തുടങ്ങും To advertise here, അവലോകനയോഗം ചേർന്നില്ല കുട്ടനാട് : പുഞ്ചക്കൊയ്ത്ത് 10-നു തുടങ്ങുമെങ്കിലും സർക്കാർതല മുന്നൊരുക്കം തുടങ്ങിയില്ലെന്നാക്ഷേപം. കൊയ്ത്തിന് ഒരുമാസം മുൻപെങ്കിലും നടക്കേണ്ട അവലോകനയോഗം ചേർന്നില്ല. നെടുമുടി മണത്രക്കാട് പാടശേഖരത്തിലാണ് കൊയ്ത്തു തുടങ്ങുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ രണ്ടാംകൃഷിയില്ലാത്ത പാടശേഖരങ്ങളിൽ തുടങ്ങും. അമ്പലപ്പുഴ കോലടിക്കാട്, വെട്ടിക്കരി, തകഴിയിലെ എന്നിവിടങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ കൊയ്ത്തു നടക്കും. യന്ത്രമെത്തിക്കുക, കൊയ്ത്തുകൂലി, ചുമട്ടുകൂലി, നെല്ലിന്റെ വില ലഭിക്കൽ എന്നിവയെല്ലാം സംബന്ധിച്ച് കർഷക-തൊഴിലാളി സംഘടനകൾ, യന്ത്ര ഇടനിലക്കാർ, സംഭരണ ഏജൻസികൾ എന്നിവരുടെ യോഗം ചേർന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരടക്കം പങ്കെടുക്കേണ്ട യോഗം കളക്ടറാണു വിളിക്കേണ്ടത്. കൂലി നിശ്ചയിച്ചില്ലെങ്കിൽ കൊയ്ത്തു സമയത്ത് തർക്കമുണ്ടാകാനിടയുണ്ട്. സംഭരണത്തിൽ ഇടഞ്ഞുനിൽക്കുന്ന മില്ലുടമകളുമായി ചർച്ച നടത്തി തീരുമാനമെടുത്തില്ലെങ്കിൽ സംഭരണം പാളും. മില്ലുടമകളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. എങ്കിലും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിൽ 11 മില്ലുകൾ രണ്ടാം കൃഷിയുടെ സംഭരണത്തിനെത്തി. രണ്ടാംകൃഷി കുറച്ചു മാത്രമായതിനാൽ വലിയ പരാതിയില്ലാതെ സംഭരണം നടന്നു. യോഗം വിളിക്കണം കൊയ്ത്തിനു മുന്നോടിയായി അവലോകനയോഗം വിളിക്കാൻ കളക്ടർ തയ്യാറാകണം. യോഗം വൈകിയാൽ സംഭരണം താറുമാറാകും. സോണിച്ചൻ പുളിങ്കുന്ന് ജന. സെക്രട്ടറി നെൽക്കർഷക സംരക്ഷണ സമിതിസംഭരണം കുറ്റമറ്റതാക്കണം രണ്ടാം കൃഷി കുറവായതിനാൽ കാര്യമായ പ്രശ്നമുണ്ടായില്ല. പുഞ്ചയ്ക്ക് അങ്ങനെയാകില്ല. മില്ലുടമകൾ പിണങ്ങി നിൽക്കുന്നതിനാൽ സംഭരണം കുറ്റമറ്റതാക്കാൻ നടപടിവേണം. അനന്ദു ജി. പിള്ള യുവകർഷകൻതർക്കം ഒഴിവാക്കണം കൂലിയും യന്ത്രവാടകയും സംബന്ധിച്ച് തർക്കമൊഴിവാക്കാൻ ജില്ലാ ഭരണകൂടം നടപടിയെടുക്കണം. കൊയ്തനെല്ല് പാടത്ത് കൂടിക്കിടക്കാൻ ഇടയാകരുത്. ജോസുകുട്ടി ജോസഫ് കർഷകൻ
