നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന നടപ്പാത To advertise here, കല്ലമ്പലം : കല്ലമ്പലത്തെയും വെട്ടിമൺകോണം മുള്ളറംകോട് ഭാഗത്തെയും ബന്ധിപ്പിക്കുന്ന മുളക്കോട്ടുകോണം നടപ്പാത സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. കല്ലമ്പലം കെ.എസ്.ഐ.ബി. ഓഫീസിനുസമീപം തുടങ്ങി മുളക്കോട്ടുകോണം ഏലായിൽ അവസാനിക്കുന്ന ഏകദേശം 250 മീറ്റർ വരുന്ന മുളക്കോട്ടുകോണം നടപ്പാത ഒരുകാലത്ത് നാട്ടുകാർ ഉപയോഗിച്ചിരുന്നു. വെട്ടിമൺകോണം, മുള്ളറങ്കോട് എന്നിവടങ്ങളിലുള്ളവർ കല്ലമ്പലം ജങ്ഷനിൽ എത്തുന്നത് ഇതുവഴിയാണ്. നെൽക്കൃഷി ഉണ്ടായിരുന്ന കാലത്ത് കൊയ്ത്തിനും കന്നുകാലികളെ കൊണ്ടുപോകുന്നതിനും വഴി ഉപയോഗിച്ചിരുന്നു. കല്ലമ്പലം ചന്തയിലേക്കുള്ള കുറുക്കുവഴിയായും നടപ്പാതയെ ആശ്രയിച്ചിരുന്നു. പാടങ്ങളിലെ കൃഷി ഇല്ലാതായതും പൊതുചന്ത ക്ഷയിച്ചതും മുളക്കോട്ടുകോണം നടപ്പാതയുടെ ദുർഗതിക്ക് കാരണമായിട്ടുണ്ട്. ഏകദേശം നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന മുളങ്കോട്ടുകോണം നടപ്പാതയുടെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണ്. മഴയായാൽ നടപ്പാത ചെളിക്കുളമായി മാറും. നടപ്പാത ചെന്നെത്തുന്ന ഏലാ കാടുപിടിച്ച നിലയിലാണ്. 10 വർഷം മുമ്പ് ഒറ്റൂർ പഞ്ചായത്ത് 100 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്തതാണ് ആകെയുള്ള വികസനം. നാട്ടുകാർ പലതവണയായി പഞ്ചായത്തിനും സ്ഥലം എം.എൽ.എ.യ്ക്കും നിവേദനം നൽകിയെങ്കിലും യാതൊരുഫലവും കണ്ടില്ല. Published: 14 May 2026, 01:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
