ഉദ്ഘാടനം ഇന്ന് To advertise here, ബോവിക്കാനം : അധികൃതരുടെ അവഗണനയെ തുടർന്ന് വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്ന മുളിയാർ മിനി സ്റ്റേഡിയം പുതുമോടിയിൽ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യുടെ ആസ്തിവികസന നിധിയിൽനിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് മൗലാന അബ്ദുൾ കലാം ആസാദിന്റെ സ്മരണാർഥമുള്ള മിനി സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നവീകരണം നടത്തിയത്. കവാടം, ചുറ്റുമതിൽ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പണിതത്. ബോവിക്കാനം ബി.എ.ആർ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള സ്റ്റേഡിയത്തിന്റെ പരിതാപകരമായ അവസ്ഥ കായികപ്രേമികളെ ഏറെ നിരാശരാക്കിയിരുന്നു. മുൻകാലങ്ങളിൽ നിരവധി കലാ-കായിക പരിപാടികൾ നടന്ന മുളിയാർ ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള മൈതാനമാണ് അധികൃതരുടെ അവഗണനയെ തുടർന്ന് ഉപയോഗശൂന്യമായിരിക്കുന്നത്. സ്വാതന്ത്യസമര സേനാനിയും സഹകാരിയുമായിരുന്ന മേലത്ത് നാരായണൻ നമ്പ്യാർ മുളിയാർ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 1976-ലാണ് കായികമേഖലയുടെ വികസനം ലക്ഷ്യമിട്ട് മൂന്ന് ഏക്കറോളം സ്ഥലത്ത് മൈതാനമൊരുക്കിയത്. മൈതാനത്തിന്റെ ഒരുഭാഗത്തുള്ള ചെങ്കല്ല് കെട്ടിയ പവലിയനും മറ്റും തകർന്നുകിടക്കുകയായിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി നൽകിയ വാർത്തയെ തുടർന്നാണ് നവീകരണത്തിന് വഴിയൊരുക്കിയത്. നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിർവഹിക്കും. നിയുക്ത ഉദുമ എം.എൽ.എ. കെ. നീലകണ്ഠൻ മുഖ്യാതിഥിയാകും. Published: 14 May 2026, 04:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
