Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
മുസ്ലീം ലീഗിൻ്റെ വിരട്ടൽ വേണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞോ? | Fact Check

മുസ്ലീം ലീഗിൻ്റെ വിരട്ടൽ വേണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞോ? | Fact Check

M
MathrubhumiSource Link
about 1 hour ago
ഷിബിന വാസുദേവൻ | ഫാക്ട് ചെക്ക് ഡെസ്ക് Last Updated: 12 May 2026, 03:40 PM IST നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് വരുത്തുന്ന കാലതാമസത്തിൽ മുസ്ലീം ലീഗ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി നിർണ്ണയത്തിൽ വി.ഡി. സതീശന് അനുകൂല നിലപാട് കൈക്കൊണ്ട ലീഗ് നേതൃത്വം ജനവികാരം സതീശന് ഒപ്പമാണെന്ന നിലപാടായിരുന്നു എഐസിസി നിരീക്ഷകരെ അറിയിച്ചത്. To advertise here, മുഖ്യമന്ത്രി നിർണയം വൈകുന്നതും തർക്കവും യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന്റെ തിളക്കം മങ്ങിച്ചതായാണ് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ് പ്രതികരിച്ചത്. ഭരണത്തലവനെ നിശ്ചയിക്കാൻ വൈകുന്നത് അണികൾക്കിടയിൽ വലിയ നിരാശയ്ക്കും അമർഷത്തിനും കാരണമായിട്ടുണ്ടെന്നും മുൻ എംഎൽഎ കൂടിയായ അദ്ദേഹം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുസ്‌ലിം ലീഗിനെതിരെ തിരിഞ്ഞു എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ ലീഗിന്‍റെ വിരട്ടൽ വേണ്ട, ലീഗ് ഇല്ലെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം യുഡിഎഫിന് ഉണ്ട്” എന്ന് കെ.സി. പറഞ്ഞതായാണ് പോസ്റ്ററിൽ. മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട് https://www.facebook.com/photo.php?fbid=1350175547173189&set=a.100833925440697&type=3 മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസം വിജയത്തിന്റെ ശോഭ കെടുത്തുമെന്നും ചർച്ചകൾ അനന്തമായി നീളരുതെന്നും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും ലീഗ് കോൺഗ്രസിനോട് ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന വിവരം. മുഖ്യമന്ത്രി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെ പ്രചരിക്കുന്ന പോസ്റ്ററിലേത് പോലൊരു പരാമർശം കെ.സി. വേണുഗോപാൽ നടത്തിയിരുന്നെങ്കിൽ അത് ഉറപ്പായും വാർത്തയായേനെ. എന്നാൽ, അത്തരത്തിലൊരു റിപ്പോർട്ടും ഇല്ല. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിലെ പ്രബല ഘടകകക്ഷിയായ ലീഗിനെതിരെ ഇത്തരത്തിലൊരു പരസ്യ പരാമർശം കെ.സി. നടത്താനുള്ള സാധ്യതയില്ല. കെ.സി. വേണുഗോപാലിൻ്റെ ഓഫീസുമായി ഫോണിൽ ബന്ധപ്പെട്ട് ഈ വിഷയത്തിൽ പ്രതികരണം തേടി. ഇത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം ഇത്തരത്തിലൊരു പരാമർശവും നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. Content Highlights: Viral social media poster claims KC Venugopal threatened the Muslim League., Fact check confirms the statement is completely fabricated., KC Venugopal's office officially denied making any such remarks., UDF leadership discussions are ongoing without public conflict between allies. Published: 12 May 2026, 03:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക