തിരുനെൽവേലി (തമിഴ്നാട്): മുൻ ലോക ബില്യാർഡ്സ് ചാമ്പ്യൻ മനോജ് കോത്താരി (67) അന്തരിച്ചു. തിങ്കളാഴ്ച തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ ഒരു ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. To advertise here, കൊൽക്കത്തയിൽ താമസിക്കുന്ന കോത്താരിക്ക് 10 ദിവസം മുമ്പ് ചെന്നൈയിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള തിരുനെൽവേലിയിലെ കാവേരി ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു, മൂന്നാം ദിവസം അദ്ദേഹം ഇരുന്ന് സംസാരിച്ചിരുന്നു. എന്നാൽ കുറച്ചുദിവസങ്ങൾക്കു ശേഷം ശ്വാസകോശ അണുബാധ ഉണ്ടായി. തിങ്കളാഴ്ച കാലത്ത് 7.30-ഓടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗം പറഞ്ഞു. 1990-ലാണ് അദ്ദേഹം ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്. അദ്ദേഹത്തിന്റെ മകൻ സൗരവ് കോത്താരിയും മുൻ ലോക ബില്യാർഡ്സ് ചാമ്പ്യനാണ്. Content Highlights: Former World Billiards Champion Manoj Kothari died of cardiac arrest at 67 in Tamil Nadu after a successful liver transplant. Read more about his life and legacy. Published: 05 Jan 2026, 07:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
