മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ് ദിനേശ് കാർത്തിക്കും ദീപികയും, പേര് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ് ദിനേശ് കാർത്തിക്കും ദീപികയും, പേര് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

M
MathrubhumiSource Link
ഇ ന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിനും സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനും പെൺകുഞ്ഞ് പിറന്നു. റാഹാ പള്ളിക്കൽ കാർത്തിക് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഈ സന്തോഷവാർത്ത ദിനേശ് കാർത്തിക് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. To advertise here, 'അനുഗ്രഹങ്ങളോടെയും വാക്കുകൾക്കതീതമായ കൃതജ്ഞതയോടെയും, ഞങ്ങളുടെ പെൺകുട്ടിയെ ഈ ലോകത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. അനിയത്തി വന്നതിന്റെ ആവേശത്തിലാണ് കബീറും സിയാനും. സ്‌നേഹത്തോടെ, ദീപിക & ദിനേശ്'- ദിനേശ് കാർത്തിക് കുറിച്ചു. 2015 ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹം. പരമ്പരാഗത ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്. 2021-ൽ ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചു. നാലര വയസുകാരായ ഇവരുടേ പേര് കബീൻ, സിയാൻ എന്നാണ്. 20 വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ നിന്ന് വിരമിച്ച ശേഷം കോച്ചിങ്, കമന്ററി റോളുകളിലേക്ക് ദിനേശ് കാർത്തിക് മാറിയിരുന്നു. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മെന്ററും ബാറ്റിങ് കോച്ചുമായിരുന്നു. സ്‌ക്വാഷ് താരമായ ദീപിക ലോകറാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ്. പത്മശ്രീ പുരസ്‌കാരം നേടിയ അവർ കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മെഡലുകൾ സമ്മാനിച്ചു. പത്മശ്രീ പുരസ്‌കാരവും കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ നിരവധി മെഡലുകളും നേടിയ അവർ രാജ്യത്തെ ഏറ്റവും മികച്ച കായിക താരങ്ങളിൽ ഒരാളായി തുടരുന്നു. 2023 ഒക്ടോബറിൽ നടന്ന ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ മിക്‌സഡ് ഡബിൾസിൽ സ്വർണം നേടിയാണ് അവർ തിരിച്ചുവരവ് ഗംഭീരമാക്കിയത്. Content Highlights: Dinesh Karthik and Dipika Pallikal welcome a baby girl named Raaha., Raaha is the younger sister to their twin sons, Kabir and Zian., The couple married in 2015 and are prominent figures in Indian sports Published: 19 Mar 2026, 02:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ് ദിനേശ് കാർത്തിക്കും ദീപികയും,… | Boolokam