മൂന്ന്ലക്ഷം കിലോ ഭക്ഷണം, 21 ദിവസം ഒറ്റ മെനു; വിചിത്രമാണ് അമേരിക്കൻ യുദ്ധക്കപ്പലിലെ അടുക്കളവിശേഷം

മൂന്ന്ലക്ഷം കിലോ ഭക്ഷണം, 21 ദിവസം ഒറ്റ മെനു; വിചിത്രമാണ് അമേരിക്കൻ യുദ്ധക്കപ്പലിലെ അടുക്കളവിശേഷം

കടലിലെ മാസങ്ങൾ നീളുന്ന ദൗത്യങ്ങൾക്കിടയിൽ അയ്യായിരത്തിലധികം സൈനികരുടെ വിശപ്പടക്കുക എന്നത് വലിയ വെല്ലുവിളിയാണ്. യുഎസ്എസ് എബ്രഹാം ലിങ്കണിൽ ദിവസവും ശരാശരി 17,300 മീലുകളാണ് തയ്യാറാക്കുന്നത്. എന്നാൽ ഇവിടെ വിളമ്പുന്ന വിഭവങ്ങൾ ഓരോ 21 ദിവസം കൂടുമ്പോഴും കൃത്യമായി ആവർത്തിക്കപ്പെടും. To advertise here, എന്തുകൊണ്ട് 21 ദിവസത്തെ മെനു? ഓരോ 7 മുതൽ 10 ദിവസത്തിനുള്ളിലും കപ്പലിലേക്ക് വൻതോതിൽ ഭക്ഷണസാധനങ്ങൾ എത്തിക്കേണ്ടതുണ്ട്. മെനു നിശ്ചിതമായിരിക്കുമ്പോൾ, ഓരോ സൈക്കിളിലും എത്ര അളവ് സാധനങ്ങൾ വേണമെന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കും. ഏകദേശം 3.17 ലക്ഷം കിലോ ഭക്ഷണമാണ് കപ്പലിൽ സംഭരിക്കാറുള്ളത്. മുൻപ് 35 ദിവസത്തെ മെനുവായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇതിനായി ഏകദേശം 1,200 വ്യത്യസ്ത ചേരുവകൾ സൂക്ഷിക്കേണ്ടി വന്നിരുന്നു. എന്നാൽ 21 ദിവസത്തെ മെനുവിലേക്ക് മാറിയതോടെ ഇത് 500 പ്രധാന ചേരുവകളായി ചുരുങ്ങി. ഇത് കപ്പലിലെ പരിമിതമായ സ്ഥലത്ത് സാധനങ്ങൾ കൂടുതൽ കാര്യക്ഷമമായി സൂക്ഷിക്കാൻ സഹായിക്കുന്നു. സൈനികരുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഊർജം മെനു ഉറപ്പാക്കുന്നു. ഒരു പുരുഷ സൈനികന് ദിവസം 2,850 കലോറിയും സ്ത്രീയ്ക്ക് 2,100 കലോറിയും ലഭിക്കത്തക്ക രീതിയിലാണ് മെനു ക്രമീകരിച്ചിരിക്കുന്നത്. കപ്പലിലെ സൈനികർ വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിനാൽ അടുക്കള 24 മണിക്കൂറും പ്രവർത്തിക്കുന്നു. രാത്രി ജോലി ചെയ്യുന്നവർക്കായി മിഡ്രാറ്റ്‌സ് എന്ന പേരിൽ പ്രത്യേക ഭക്ഷണവും നൽകാറുണ്ട്. അടുത്തിടെ കപ്പലിൽ ഭക്ഷണക്ഷാമം നേരിടുന്നതായി ചില ചിത്രങ്ങൾ സഹിതം വാർത്തകൾ പ്രചരിച്ചിരുന്നു. കുറഞ്ഞ അളവിൽ ഭക്ഷണം വിളമ്പിയ ഒരു ട്രേയുടെ ചിത്രം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ,  ആരോപണങ്ങൾ അമേരിക്കൻ നാവികസേന തള്ളിയിരുന്നു. കപ്പലിൽ ആവശ്യത്തിന് ഭക്ഷ്യശേഖരം ഉണ്ടെന്നും സൈനികരുടെ പോഷകാഹാര കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. Content Highlights: How the US Navy Feeds 5,000 Sailors on a 21-Day Mission Published: 19 Apr 2026, 03:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂന്ന്ലക്ഷം കിലോ ഭക്ഷണം, 21 ദിവസം ഒറ്റ മെനു; വിചിത്രമാണ് അമ… | Boolokam