മയാമി: ബുധനാഴ്ച നടന്ന മേജർ ലീഗ് സോക്കർ മത്സരത്തിൽ എഫ്.സി. സിൻസിനാറ്റിക്കെതിരേ ഇന്റർ മയാമിക്ക് ആവേശ ജയം. പിറകിൽനിന്നശേഷം ശക്തമായി തിരിച്ചുവന്ന മയാമി 5-3 എന്ന സ്കോറിനാണ് വിജയം പിടിച്ചെടുത്തത്. മത്സരത്തിൽ ലയണൽ മെസ്സി മൂന്നുതവണ പന്ത് വലയിലെത്തിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അദ്ദേഹത്തിന് ഹാട്രിക് നഷ്ടമായി. മെസ്സിയുടെ മൂന്നാം ഗോൾ സിൻസിനാറ്റി ഗോൾകീപ്പർ റോമൻ സെലന്റാനോയുടെ ഓൺ ഗോളായി അധികൃതർ വിധിക്കുകയായിരുന്നു. To advertise here, മത്സരത്തിന്റെ 23-ാം മിനിറ്റിൽ മെസ്സിയിലൂടെ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. 55-ാം മിനിറ്റിൽ മെസ്സി വീണ്ടും വലകുലുക്കി ടീമിന്റെ ലീഡ് വർധിപ്പിച്ചു. എന്നാൽ ശക്തമായി തിരിച്ചടിച്ച സിൻസിനാറ്റിക്കുവേണ്ടി കെവിൻ ഡെൻകി, പവൽ ബുച്ച, ഇവാൻഡർ എന്നിവർ ഗോളുകൾ നേടിയതോടെ 64-ാം മിനിറ്റിൽ അവർ 3-2ന് മുന്നിലെത്തി. തോൽവി മുഖാമുഖം കണ്ട മയാമിക്കായി 79-ാം മിനിറ്റിൽ മാറ്റിയോ സിൽവെറ്റി സമനില ഗോൾ നേടി. തുടർന്ന് 84-ാം മിനിറ്റിൽ ജർമൻ ബെർട്ടെറാം നേടിയ ഗോളിലൂടെ മയാമി വിജയമുറപ്പിച്ചു. 89-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഹാട്രിക് എന്ന് തോന്നിച്ച ആ ഗോൾ പിറന്നത്. സിൽവെറ്റി നൽകിയ ക്രോസ് ഒരു സ്ലൈഡിങ്ങിലൂടെ മെസ്സി പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. പന്ത് പോസ്റ്റിൽ തട്ടി അകത്തേക്ക് കയറുന്നതിന് തൊട്ടുമുമ്പ് സിൻസിനാറ്റി ഗോൾകീപ്പർ റോമൻ സെലന്റാനോയുടെ ശരീരത്തിൽ സ്പർശിച്ചിരുന്നു. ഇതാണ് മെസ്സിയുടെ ഹാട്രിക് നിഷേധിക്കാൻ കാരണമായത്. വീഡിയോ പരിശോധനയ്ക്ക് ശേഷം ഇത് ഗോൾകീപ്പറുടെ ഓൺ ഗോളാണെന്ന് എം.എൽ.എസ്. ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹാട്രിക് നഷ്ടമായെങ്കിലും ടീമിന്റെ ഉജ്ജ്വല വിജയത്തിൽ മെസ്സി സന്തുഷ്ടനാണ്. ഈ സീസണിൽ മെസ്സിയുടെ ആകെ ഗോൾ നേട്ടം 11 ആയി ഉയർന്നു. തന്റെ കരിയറിലെ മൊത്തം ഗോളുകളുടെ എണ്ണം ഇതോടെ 909-ൽ എത്തിയിരിക്കുകയാണ് താരം. 1,000 കരിയർ ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലേക്ക് എത്താൻ മെസ്സിക്ക് ഇനി വെറും 91 ഗോളുകൾ കൂടി മതിയാകും. Content Highlights: Inter Miami secured a 5-3 comeback victory against FC Cincinnati., Lionel Messi scored two goals, bringing his season tally to 11., Messi's third goal was officially recorded as an own goal by Roman Celentano Published: 14 May 2026, 12:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
