ഇന്ന് വൈകീട്ട് 5.30 മുതൽ 6.30 വരെ To advertise here, 0471-2520654 തിരുവനന്തപുരം : തലസ്ഥാന നഗരത്തെ മികച്ചതാക്കാനുള്ള നിർദേശങ്ങളും പ്രാദേശികമായ ആവശ്യങ്ങളും ജനങ്ങൾക്ക് മേയർ വി.വി.രാജേഷുമായി പങ്കുവെക്കാൻ ‘മാതൃഭൂമി’ അവസരമൊരുക്കുന്നു. ജനുവരി ആറിന് വൈകീട്ട് 5.30 മുതൽ 6.30 വരെ പൊതുജനങ്ങൾക്ക് മേയറുമായി സംവദിക്കാം. നഗരത്തിന്റെ വികസനത്തിനുവേണ്ടി നടപ്പാക്കാവുന്ന പദ്ധതികൾ മുന്നോട്ടുവെക്കാൻ സാധിക്കും. കൂടാതെ, പ്രാദേശികമായി ഓരോ വാർഡിനും വേണ്ട പദ്ധതികളും ജനങ്ങൾക്കു നിർദേശിക്കാം. പൊതുവായി, മാലിന്യസംസ്കരണം, തെരുവുനായ പ്രശ്നം, റോഡുകളുടെ വികസനം, മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ടവ, പൊതുഗതാഗതം, സ്മാർട്ട് സിറ്റി പദ്ധതിയിൽ നിലവിലെ പ്രശ്നങ്ങൾ, അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തേണ്ടവ, കോർപ്പറേഷൻ സേവനത്തിലുള്ള ബുദ്ധിമുട്ടുകൾ, ഹെറിറ്റേജ്-സ്പിരിച്വൽ-മെഡിക്കൽ ടൂറിസം വികസനം, മെട്രോയെ സംബന്ധിച്ച നിർദേശങ്ങൾ എന്നിവയെല്ലാം മേയറോടു പറയാം. പുതിയ ക്ഷേമപദ്ധതികൾ, നിലവിലെ പദ്ധതികളിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങളും പറയാം. തുരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ വരുന്ന നിർദേശങ്ങളാണ് നൽകേണ്ടത്. രാഷ്ട്രീയമായ ചർച്ചകൾ ഒഴിവാക്കണം. വിളിക്കേണ്ട ഫോൺ നമ്പർ: 0471-2520654. ഈ നമ്പറിലല്ലാതെ മാതൃഭൂമിയുടെ മറ്റു നമ്പറുകളിലൊന്നും ഈ സമയം മേയറുമായി സംവദിക്കാനാവില്ല.
