ചിറങ്ങര : അടിപ്പാത നിർമാണത്തോടെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയ ചിറങ്ങരയിലെ ദാബകൾ അടിപ്പാതയുടെ മേൽത്തട്ട് തുറന്നതോടെ തിരിച്ചുവരവിനൊരുങ്ങുന്നു. അടിപ്പാത നിർമാണം ആരംഭിച്ചതോടെ ചെറിയ വാഹനങ്ങൾക്കുവരെ പാർക്കിങ്ങിന് ഇടം ഇല്ലാതെ വന്നതോടെയാണ് ഈ മേഖലയിലെ അഞ്ചോളം ദാബകൾ കടുത്ത പ്രതിസന്ധിയിലായത്. To advertise here, ദേശീയപാതയിൽ അടിപ്പാത ആരംഭിക്കുന്നതും ദാബകളുടെ മേഖല ആരംഭിക്കുന്നതും ഒരേ സ്ഥലത്ത് തന്നെയാണ്. ഈ ഭാഗത്ത് ദേശീയപാതയുടെ മേൽത്തട്ട് പാലത്തിന്റെയും വഴിയരികിലുള്ള ദാബകളുടെയും ഇടയിലുള്ള ബദൽ റോഡ് വഴി ദേശീയപാതയിലെ വാഹനങ്ങൾ തിരിച്ചുവിട്ടതോടെയാണ് ദാബകളിൽ ആരും കയറാതായത്. അടിപ്പാതയുടെ വീതിക്കും ദാബകൾക്കിടയിലും കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോകാവുന്ന നിലയിലാണ് ഗതാഗതം തിരിച്ചുവിട്ടിരുന്നത്. ഇതോടെ പല ദാബകളിലും ആളുകൾ കയറാതെ അടച്ചിടേണ്ടി വന്നു. ഇവിടെ നിലവിൽ രണ്ട് ദാബകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മറുപാതയിലെ ഒരു ദാബയും സജീവമാണ്. ഉത്തരേന്ത്യൻ ഡ്രൈവർമാർ ഉൾപ്പെടെ തദ്ദേശീയരും ഏറെ ഇത്തരം ദാബകളെ ആശ്രയിച്ചിരുന്നു. ഇതോടെയാണ് ദാബകളുടെ എണ്ണത്തിൽ വർധനയുണ്ടായത്. അടിപ്പാതയുടെ നിർമാണം ഭാഗികമായി പൂർത്തിയാക്കി ഔദ്യോഗികമായി അല്ലെങ്കിലും വാഹനങ്ങൾ ബദൽ റോഡിൽനിന്ന് മേൽപ്പാലം വഴി തിരിഞ്ഞതോടെ ആശ്വാസമാകുന്നത് ഗതാഗതക്കുരുക്കിൽ നട്ടം തിരിഞ്ഞ ബദൽ പാതയും പാതയോരത്തെ ദാബകൾക്കുമാണ്. അടിപ്പാത നിർമാണ സമയം മുതൽ ദാബകൾ പ്രതിസന്ധിയിലായതോടെ ഒട്ടേറേ പേരുടെ ഉപജീവന മാർഗവും ഇല്ലാതെ പോയിരുന്നു. Published: 14 May 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
