ആര്യങ്കോട് : ജനവാസകേന്ദ്രത്തിൽ മൊബൈൽ കമ്പനിയുടെ ടവർ നിർമാണത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. To advertise here, ആര്യങ്കോട് പഞ്ചായത്തിലെ കുറ്റിയായണിക്കാട് വാർഡിൽ കിഴക്കൻമല പോകുന്ന റോഡിനരികിലായി കാവടിക്കുഴിയിലാണ് സ്വകാര്യ വസ്തുവിൽ മൊബൈൽ കമ്പനിയുടെ ടവർ നിർമാണം തുടങ്ങിയത്. നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ടവർ 800 മീറ്റർ അപ്പുറത്ത് കിഴക്കൻമല കുടിവെള്ളപദ്ധതി ടാങ്ക് സ്ഥിതിചെയ്യുന്ന സ്ഥലത്ത് മാറ്റിസ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇവിടെ നിലവിൽ നാല് മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നുണ്ട്. കാവടിക്കുഴിയിൽ പണി തുടങ്ങിയ മൊബൈൽ ടവറിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. Published: 13 May 2026, 01:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
