കൊല്ലം: ബി.ജെ.പി.ക്കും മോദി സർക്കാരിനും എതിരാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ ചിരിവരുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി.. പിണറായി വിജയന് എതിരായി കേസുകളോ, കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളോയില്ല. പിണറായി മോദിക്ക് മുന്നിലും മോദി ട്രംപിന് മുന്നിലും മുട്ടുമടക്കിയിരിക്കുകയാണ്. യു.ഡി.എഫ്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കന്റോൺമെന്റ് മൈതാനത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക. To advertise here, സ്വന്തം താത്പര്യം സംരക്ഷിക്കാൻ പിണറായി വിജയൻ ബി.ജെ.പി.യോട് പങ്കുചേരുന്നു. ബി.ജെ.പി.യും എൽ.ഡി.എഫും കുത്തകകളുടെ തോഴന്മാരും അഴിമതിക്കാരുമാണ്. ഇവരുടെ നയങ്ങൾക്ക് വിലകൊടുക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണെന്നും പ്രിയങ്ക പറഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയും ഇന്ത്യയെ ബാധിക്കുകയും ചെയ്തിട്ടും പ്രധാനമന്ത്രി നയം വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെയും ഇസ്രയേലിന്റെയും മുന്നിൽ മോദി മുട്ടുമടക്കുകയാണെന്നും അവർ പറഞ്ഞു. ഗൾഫിൽ ബന്ധുക്കളുള്ളവർ വലിയ ആകുലതയിലാണ്. യുദ്ധം കാരണം പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വിലയും വിമാനനിരക്കും വർധിക്കുന്നു. രാജ്യത്തിന്റെ ഊർജസുരക്ഷ മോദി സർക്കാർ അമേരിക്കയ്ക്ക് എഴുതിവിറ്റു. വ്യാപാര കരാർ വഴി ഒൻപതുലക്ഷം കോടിയുടെ അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ നിർബന്ധിതമായി. കരാർ ഇന്ത്യൻ കർഷകരുടെ നടുവൊടിക്കും. ഇന്ധനം എവിടെനിന്നു വാങ്ങണം, എങ്ങനെ വാങ്ങണം, എപ്പോൾ വാങ്ങണമെന്ന കാര്യം വിദേശരാജ്യമാണ് തീരുമാനിക്കുന്നത്. ആഗോളതലത്തിൽ രാഷ്ട്രത്തലവന്മാർ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്നിരിക്കുന്നു. അധികാരവും സ്വയ സുരക്ഷയുമാണ് അവരുടെ ആവശ്യം-അവർ പറഞ്ഞു. പത്തുവർഷമായി കേരളത്തിൽ തൊഴിലവസരങ്ങളില്ല. മൺറോത്തുരുത്ത് പോലെ ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ല. മാറ്റം കൊണ്ടുവരാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. വനിതകൾക്ക് കെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യ യാത്രയടക്കമുള്ള ഗാരന്റികൾ യു.ഡി.എഫ്. അധികാരത്തിൽ വരുമ്പോൾ നടപ്പാക്കുമെന്നും അവർ പറഞ്ഞു. ഡി.സി.സി. പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എൻ.കെ. പ്രേമചന്ദ്രൻ എം.പി., മേയർ എ.കെ. ഹഫീസ്, യു.ഡി.എഫ്. സ്ഥാനാർഥികളായ പി.സി. വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, ഷിബു ബേബിജോൺ, വിഷ്ണു മോഹൻ, സൂരജ് രവി എന്നിവർ പ്രസംഗിച്ചു. Content Highlights: Priyanka Gandhi accuses Pinarayi Vijayan of aligning with BJP for self-protection., Criticism of PM Modi's foreign policy and impact on fuel prices in 2026., UDF promises free KSRTC travel for women if elected., Concerns regarding joblessness and tourism neglect in Kerala. Published: 03 Apr 2026, 06:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
