അമ്പലപ്പുഴ : മൺസൂൺഭീതിയിൽ കഴിയുന്ന ജനങ്ങളുടെ ഉറക്കംകെടുത്തി അമ്പലപ്പുഴ വളഞ്ഞവഴിത്തീരത്ത് കടൽ പ്രക്ഷുബ്ധമായി. ചൊവ്വാഴ്ച രാത്രിയാണ് തിരമാലകൾ തീരത്തേക്കു കയറിയത്. ബുധനാഴ്ച ഉച്ചയോടെ ഇതിനു മാറ്റംവന്നെങ്കിലും തീരവാസികളുടെ ഭീതി തുടരുകയാണ്. തീരത്തോടു ചേർന്നുള്ള ഒരുവരി വീടുകളിലെ താമസക്കാരാണ് ഭീതിയിൽ കഴിയുന്നത്. To advertise here, മുൻവർഷങ്ങളിലുണ്ടായ കടലേറ്റത്തിൽ പ്രദേശത്തെ അഞ്ചിലേറെ വീടുകളാണ് തകർന്നത്. കടലേറ്റത്തെ ചെറുക്കാൻ പുലിമുട്ടുകളുടെ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. ഇക്കുറി മൺസൂണിനു മുൻപായി പുലിമുട്ടുകൾ പൂർത്തിയാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. വളഞ്ഞവഴിത്തീരത്ത് രണ്ടു പുലിമുട്ടുകളുടെ ജോലികളാണ് പുരോഗമിക്കുന്നത്. ഇതിനു തെക്കായി പുലിമുട്ട് അനുവദിച്ചിരുന്നെങ്കിലും തുടങ്ങിയില്ല. ഈ ഭാഗത്താണ് കടലേറ്റഭീതി രൂക്ഷം. ഇവിടെ ടെട്രാപോഡുകൾ നിരത്തിയിരുന്നു. തിരമാലകളടിച്ച് ഇവ ചിതറിപ്പോയി. കടലേറ്റം ശക്തമായാൽ പ്രദേശത്തെ അഞ്ചിലധികം വീടുകളാണ് തകർച്ചഭീഷണിയിലാകുന്നത്. ജില്ലാ ഭരണകൂടം ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് തീരവാസികളുടെ ആവശ്യം. Published: 14 May 2026, 02:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
