മനാമ: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബഹ്റൈൻ കെഎംസിസി ഓഫീസിൽ യുഡിഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെയും ഒഐസിസി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളത്തിന്റെയും സാന്നിധ്യത്തിൽ ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുമ്പുറം ഉദ്ഘാടനം നിർവഹിച്ചു. To advertise here, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികളായി രാജു കല്ലുമ്പുറം, കുട്ടൂസ മുണ്ടേരി, ബിനു കുന്നന്താനം, അസൈനാർ കളത്തിങ്ങൽ, ബോബി പാറയിൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, എന്നിവരെയും ബഹ്റൈൻ യുഡിഎഫ് ചെയർമാൻ ആയി ഹബീബ് റഹ്മാൻ, ജനറൽ കൺവീനർ ആയി ഗഫൂർ ഉണ്ണിക്കുളം, ചീഫ് കോർഡിനേറ്റർ ആയി കെപി മുസ്തഫ, ട്രഷറർ ആയി മനു മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. Content Highlights: Inauguration of the UDF election committee office in Bahrain, Coordination of upcoming election campaign activities, Appointment of key office bearers and patrons, Strategic leadership roles assigned to KMCC and OICC representatives Published: 31 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
