Last Updated: 14 May 2026, 08:01 AM IST അമിതവേഗത്തിൽ അശ്രദ്ധമായി ഓടിച്ചുവന്ന ബൈക്ക് എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ടു എന്നായിരുന്നു പോലീസ് എഫ്.ഐ.ആർ. പ്രതീകാത്മകചിത്രം | ഫോട്ടോ: വിജേഷ് വിശ്വം\ മാതൃഭൂമി കാക്കനാട്: റോഡിലെ നിയമം പോലീസിന്റെ എഫ്.ഐ.ആറിൽ വഴിമാറിയപ്പോൾ, അന്യായമായി കുടുങ്ങിയ യുവാവിന് രക്ഷകനായി മോട്ടോർ വാഹന വകുപ്പ്. അമിതവേഗക്കാരനെന്ന് മുദ്രകുത്തി പോലീസ് ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുത്ത ഓൺലൈൻ വിതരണക്കാരനായ യുവാവിനെതിരേയുള്ള 'തിരക്കഥ'യാണ് എം.വി.ഡി. നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പൊളിഞ്ഞത്. To advertise here, യുവാവ് നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ സസ്പെൻഷൻ നടപടി റദ്ദാക്കി, കസ്റ്റഡിയിലെടുത്ത ലൈസൻസ് തിരികെ നൽകി. ആഴ്ചകൾക്കുമുൻപ് പത്തടിപ്പാലത്തിന് സമീപമായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. അമിതവേഗത്തിൽ അശ്രദ്ധമായി ഓടിച്ചുവന്ന ബൈക്ക് എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ടു എന്നായിരുന്നു പോലീസ് എഫ്.ഐ.ആർ. സ്കൂട്ടർ യാത്രക്കാരന്റെ കാലിന് ഒടിവുണ്ടായതോടെ യുവാവിനെതിരേ കുരുക്കുമുറുകി. വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത കളമശ്ശേരി പോലീസ് യുവാവിനെ കുറ്റക്കാരനാക്കി ലൈസൻസ് കസ്റ്റഡിയിലെടുക്കുകയും അത് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് ശുപാർശ നൽകുകയും ചെയ്തു. Content Highlights: Police filed a false accident case against a delivery boy., MVD conducted a scientific investigation to verify the facts., The youth was proven innocent and his license suspension was revoked., The incident occurred near Pathadipalam, Kakkanad. Published: 14 May 2026, 08:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
