Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
രാജസ്ഥാനെ ചുമലിലേറ്റിയ പതിനഞ്ചുകാരൻ, തോറ്റതോടെ ഹൃദയം തകർന്ന് മടക്കം, കയ്യടിച്ച് ക്രിക്കറ്റ് ലോകം

രാജസ്ഥാനെ ചുമലിലേറ്റിയ പതിനഞ്ചുകാരൻ, തോറ്റതോടെ ഹൃദയം തകർന്ന് മടക്കം, കയ്യടിച്ച് ക്രിക്കറ്റ് ലോകം

M
MathrubhumiSource Link
about 9 hours ago
ജയ്പുർ: രാജസ്ഥാൻ റോയൽസിനായി ഒരിക്കൽ കൂടി തകർപ്പൻ പ്രകടനമാണ് വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. രണ്ടാം ക്വാളിഫയർ മത്സരത്തിൽ 47 പന്തിൽ 96 റൺസെടുത്ത സൂര്യവംശി രാജസ്ഥാൻ ഇന്നിങ്‌സിലെ ടോപ് സ്‌കോററുമായി. വൈഭവ് മികച്ചുനിന്നെങ്കിലും മത്സരത്തിൽ പക്ഷേ രാജസ്ഥാൻ പരാജയപ്പെട്ടു. വൈഭവ് സൂര്യവംശിയുടെ റെക്കോഡ് പ്രകടനത്തിന് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ചുറിയിലൂടെ മറുപടി നൽകിയാണ് ഗുജറാത്ത് ടൈറ്റൻസ് ഐ.പി.എൽ. ക്രിക്കറ്റിന്റെ ഫൈനലിൽ കടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളി. To advertise here, വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും ക്രീസിൽ പിടിച്ചുനിന്ന് ബാറ്റേന്തിയ വൈഭവിന്റെ ക്ലാസ് ഇന്നിങ്സിനാണ് ഇന്നലെ ഐപിഎൽ സാക്ഷ്യം വഹിച്ചത്. ആക്രമണോത്സുക ബാറ്റിങ് മാത്രം കണ്ടുപരിചരിച്ച ക്രിക്കറ്റ്ലോകത്തിന് മുൻപാകെ തനിക്ക് സാഹചര്യത്തിന് അനുസരിച്ച് കളിക്കാനാകുമെന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു വൈഭവ്. വെള്ളിയാഴ്ച രാജസ്ഥാനായി വൈഭവ് നടത്തിയ രക്ഷാപ്രവർത്തനം പ്രശംസനീയമായിരുന്നു. അതും വെറും പതിനഞ്ചാം വയസ്സിലാണ് ഈ ഇന്നിങ്സ് എന്നതാണ് ശ്രദ്ധേയം. സെഞ്ചുറിക്കരികെ വൈഭവ് പുറത്താവുമ്പോൾ സ്റ്റേഡിയത്തിൽ നിലയ്ക്കാത്ത കയ്യടികളുയർന്നു. ഒരുവശത്ത് വിക്കറ്റ് പൊഴിഞ്ഞതോടെ ശ്രദ്ധിച്ചാണ് സൂര്യവംശി തുടക്കത്തിൽ കളിച്ചത്. ഇതോടെ, 31 പന്തിലാണ് അർധസെഞ്ചുറി വന്നത്. താരത്തിന്റെ ഐ.പി.എലിലെ വേഗം കുറഞ്ഞ അർധശതകമാണിത്. എന്നാൽ, അർധസെഞ്ചുറിക്കുശേഷം ബാറ്റിങ് അതിവേഗത്തിലായി. അടുത്ത 16 പന്തിൽ 46 റൺസ് വന്നു. എട്ട് ഫോറും ഏഴ് സിക്സും സൂര്യവംശിയുടെ ഇന്നിങ്സിലുണ്ട്. 204.25 ആണ് സ്ട്രൈക്ക് റേറ്റ്. കഗീസോ റബാഡയുടെ പന്തിലാണ് സെഞ്ചുറിക്ക് നാല് റൺസ് മാത്രം അകലെവെച്ച് താരം പുറത്തായത്.ജഡേജ (35 പന്തിൽ 47) കൗമാരതാരത്തിന് ഉറച്ചപിന്തുണ നൽകി. ഒരുതവണ പരിക്കേറ്റ് ക്രീസ് വിട്ട ജഡേജ പിന്നീട് തിരിച്ചെത്തി പുറത്താകാതെനിന്നു. എന്നാൽ, ശുഭ്മൻ ഗിലിന്റെ തകർപ്പൻ സെഞ്ചുറിയും (53 പന്തിൽ 104), സായ് സുദർശന്റെ അർധ സെഞ്ചുറിയും (32 പന്തിൽ 58) ഗുജറാത്തിന്റെ പോരാട്ടം അനായാസമാക്കി. ഓപ്പണിങ് വിക്കറ്റിൽ 12.5 ഓവറിൽ 167 റൺസ് വന്നതോടെ ഗുജറാത്ത് ജയമുറപ്പിച്ചു. ഫൈനലിലെത്താനാവാതെ വന്നതോടെ നിരാശയോടെ ഡഗൗട്ടിലിരിക്കുന്ന വൈഭവിനെയാണ് കണ്ടത്. കടുത്ത നിരാശയിലായിരുന്നു പതിനഞ്ചുകാരൻ. മുഖം മറച്ചുനിൽക്കുന്ന കൗമാരതാരത്തിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ഐ.പി.എൽ. ക്രിക്കറ്റിൽ പന്തിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ 1000 റൺസ് നേടുന്ന താരമായും 15-കാരൻ സൂര്യവംശി മാറി. 440 പന്തിൽനിന്നാണ് ഇത്രയും റൺസിലെത്തിയത്. ഇതോടെ, ആന്ദ്രെ റസൽ 545 പന്ത് നേരിട്ട് 1000 തികച്ചതിന്റെ റെക്കോഡ് തകർന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ശർമ 528 പന്തിലാണ് ആയിരം റൺസെടുത്ത് റെക്കോഡിട്ടിട്ടുള്ളത്. ഇന്നിങ്സിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ താരത്തിന്റെ ഐ.പി.എൽ. റെക്കോഡും താരം സ്വന്തമാക്കി. 23 ഇന്നിങ്സുകളിൽനിന്നാണ് 1000 റൺസിലെത്തിയത്. 21 ഇന്നിങ്സിൽനിന്ന് ആയിരം കടന്ന ഷോൺ മാർഷിന്റെ പേരിലാണ് ഐ.പി.എൽ. റെക്കോഡ്. ഐ.പി.എലിൽ അവസാന നാല് ഇന്നിങ്‌സുകളിൽ മൂന്നാം തവണയാണ് സൂര്യവംശി തൊണ്ണൂറുകളിൽ പുറത്താകുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരേ 93 റൺസിനും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ 97 റൺസിനും പുറത്തായിരുന്നു. സീസണിൽ മൊത്തം 776 റൺസാണ് നേടിയത്. Content Highlights: Vaibhav Sooryavanshi scored 96 runs off 47 balls in the 2026 IPL Qualifier., Suryavanshi became the fastest player to reach 1000 IPL runs by balls faced (440 balls)., Gujarat Titans advanced to the final against RCB following Shubman Gill's century., Suryavanshi finished the season with 776 runs, showcasing immense talent at age 15. Published: 30 May 2026, 11:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക