ചെറായി : പള്ളത്താംകുളങ്ങരയിലും കുഴുപ്പിള്ളിയിലും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളുടെ ശല്യം തുടരുന്നു. നായ്ക്കൾ കുഞ്ഞുങ്ങളുമായി കിടക്കുന്ന സ്ഥലത്താണ് ജനങ്ങൾക്ക് കൂടുതൽ ഉപദ്രവം നേരിടേണ്ടിവരുന്നത്. പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനത്ത് തമ്പടിച്ച നായ്ക്കൾ ക്ഷേത്രത്തിൽ വരുന്നവരുടെ നേരേയും ചാടിയടുക്കാറുണ്ട്. To advertise here, ക്ഷേത്ര മൈതാനത്ത് വിശ്രമിക്കുന്ന നായ്ക്കൾ രാവിലെയും വൈകീട്ടും അടുത്തുള്ള ഇടവഴികളിലേക്കും റോഡിലേക്കും കൂട്ടമായി ഓടിയെത്താറുണ്ട്. പള്ളത്താംകുളങ്ങരയിൽ ബസിറങ്ങുന്ന കാൽനട യാത്രക്കാർ ചെറുവൈപ്പ് ഭാഗത്തേക്ക് പോകുന്ന റോഡിലും തെരുവുനായ്ക്കളുടെ ശല്യം കൂടുതലാണ്. കൈയിൽ കിറ്റുമായി നടന്നുപോകുന്നവരുടെ അടുത്തേക്ക് നായ്ക്കൾ ഓടി വരുന്നത് യാത്രക്കാരിൽ ഭീതിയുണർത്തുന്നു. ത്രിതല പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പും ഇടപെട്ട് തെരുവുനായ്ക്കളുടെ ഉപദ്രവത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 04 Jan 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
