ആലുവ: റിയാലിറ്റി ഷോ വിജയി പി.ഡി. ജിന്റോയുടെ ഉടമസ്ഥതയിൽ ആലുവയിലുള്ള ജിം നഗരസഭ ലേലം ചെയ്തു. നഗരസഭയുടെ ക്ളോക്ക് ടവറിൽ പ്രവർത്തിച്ചിരുന്ന 'ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ളബ്' ആണ് ലേലം ചെയ്തത്. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശ്ശികയെ തുടർന്നാണ് നടപടി. To advertise here, ലേലത്തിൽ 6.15 ലക്ഷം രൂപ ലഭിച്ചു. 6.14 ലക്ഷം രൂപയാണ് ചുരുങ്ങിയ ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. ഫോർട്ട്കൊച്ചിയിൽ ജിം നടത്തുന്നയാളാണ് ലേലം വിളിച്ചെടുത്തത്. 10 ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് ഇപ്പോഴും നഷ്ടമാണ്. 2017-ലാണ് 2000 ചതുരശ്രഅടി വിസ്തീർണത്തിൽ ജിന്റോ ജിം ആരംഭിച്ചത്. 2021-ന് ശേഷം നഗരസഭയിൽ വാടക അടച്ചിട്ടില്ല. മൂന്നുമാസം മുൻപ് നോട്ടീസ് നൽകി മുറി നഗരസഭ സീൽചെയ്തു. തുടർന്നാണ് ലേലനടപടികൾ പൂർത്തിയാക്കിയത്. ആലുവയിൽ വാടക കുടിശ്ശിക നിലനിൽക്കേ മറ്റ് സ്ഥലങ്ങളിൽ കൂടി ഇയാൾ ബ്രാഞ്ചുകൾ തുടങ്ങിയിരുന്നു. സെലിബ്രറ്റി ഫിറ്റ്നസ് ട്രെയ്നർ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. Content Highlights: Reality show winner Jinto's gym in Aluva was auctioned by the Municipality., The auction was triggered by 16 lakh rupees in unpaid rent since 2021., The property sold for 6.15 lakh rupees, leaving a loss of 10 lakhs for the municipality. Published: 13 May 2026, 07:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
