പനമരം : സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ ‘ലഹരിക്കെതിരേ കായികലഹരി’ നടത്തി. To advertise here, നെഗറ്റീവ് ലഹരികൾ പൂർണമായും ഉപേക്ഷിച്ച് കായികവിനോദങ്ങളിലൂടെ ജീവിതം ലഹരിയാക്കാൻ യുവതി-യുവാക്കളെ പ്രേരിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പനമരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ്ബുകൾക്കുള്ള ക്രിക്കറ്റ് ബാറ്റ്, ബോൾ എന്നിവ വിതരണംചെയ്തു. പനമരം ടൗണിലെ വ്യവസായി സി.പി. സലിം, മാനന്തവാടി എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ ഇ. അനൂപ് എന്നിവർ ചേർന്ന് സ്പോർട്സ് കിറ്റുകൾ വിതരണംചെയ്തു. പ്രധാനാധ്യാപിക ഷീജ ജെയിംസ് അധ്യക്ഷതവഹിച്ചു. വിമുക്തി ക്ലബ് ചാർജ് അധ്യാപകരായ കെ. രേഖ, ടി. നവാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.യു. ജോബിഷ്, ടി.ആർ. പ്രണവ്, കെ.സി. അരുൺ, അമീർ തുടങ്ങിയവർ പങ്കെടുത്തു. Published: 14 May 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
