കൊച്ചി: വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ചെറുകിട സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി 20-ലധികം പുതിയ ഉൽപ്പന്നങ്ങൾ എച്ച്.പി ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. വ്യക്തിഗത കംപ്യൂട്ടറുകൾ, പ്രിന്റ്, വർക്ക്ഫോഴ്സ് സൊല്യൂഷനുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ നിര. To advertise here, ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന 'എച്ച്.പി ഓമ്നിപാഡ് 12' ടാബ്ലറ്റും ലോകത്തിലെ തന്നെ ആദ്യത്തെ എ.ഐ കീബോർഡ് പി.സി ആയ 'എച്ച്.പി എലീറ്റ് ബോർഡ് ജി 1എ നെക്സ്റ്റ് ജെൻ എ.ഐ പി.സി'-യുമാണ് ഈ പ്രഖ്യാപനത്തിലെ പ്രധാന ആകർഷണങ്ങൾ. ഇതിനുപുറമെ, എലീറ്റ്ബുക്ക് എക്സ് ജി2, എലീറ്റ്ബുക്ക് 8 ജി2, പ്രോബുക് 4 ജി2, ഓമ്നിബുക്ക് അൾട്രാ 14, ഓമ്നിബുക്ക് എക്സ് 14, ഓമ്നിബുക്ക് 5, ഓമ്നിബുക്ക് 3 തുടങ്ങിയ വിവിധ പുതിയ എ.ഐ പി.സി മോഡലുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പ്രധാന സവിശേഷതകൾ എച്ച്.പി ഐ ക്യു, എച്ച്.പി നിയർസെൻസ്, എ.ഐ ഒപ്ടിമൈസ് പ്രിന്റ് ഫോർമാറ്റിങ് തുടങ്ങിയ മികച്ച എ.ഐ സവിശേഷതകളാണ് പുതിയ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ വഴി ഡോക്യുമെന്റ് അനാലിസിസ്, മീറ്റിംഗ് നോട്ടുകൾ തയ്യാറാക്കൽ, വേഗത്തിലുള്ള കണക്റ്റിവിറ്റി, മെച്ചപ്പെട്ട പ്രിന്റിംഗ് അനുഭവം എന്നിവ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വിലയും ലഭ്യതയും എച്ച്.പി ഓമ്നിപാഡ്: 48,999 രൂപ മുതൽ ലഭ്യമാകും (2026 ജൂൺ മുതൽ). എച്ച്.പി എലീറ്റ് ബോർഡ് ജി 1എ: പ്രാരംഭവില 1,35,714 രൂപ. ഓമ്നിബുക്ക് അൾട്രാ 14: പ്രാരംഭവില 1,89,999 രൂപ. എച്ച്.പി വേൾഡ് സ്റ്റോറുകൾ, എച്ച്.പി ഓൺലൈൻ സ്റ്റോർ, ആമസോൺ, റിലയൻസ്, കൂടാതെ തെരെഞ്ഞെടുക്കപ്പെട്ട എച്ച്.പി കൊമേർഷ്യൽ റീസെല്ലെർമാർ എന്നിവർ മുഖേന ഈ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാനാകും. Content Highlights: HP India has expanded its portfolio by launching over 20 new products, headlined by the OmniPad 12 tablet and the world's first AI keyboard PC, catering to students, professionals, and corporate users. Published: 13 May 2026, 05:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
