കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് മേളയുമായി ലുലു ഒരുക്കിയ ബിഗ് ചോക്കോ ഡേയ്സിന് മികച്ച സ്വീകരണം. ഹൈപ്പർമാർക്കറ്റിലും മാൾ ഏട്രിയത്തിലുമായി ഒരുക്കിയ പവിലിയനിൽ ചോക്ലേറ്റ് വാങ്ങാനും രുചിക്കാനും അവസരമുണ്ട്. To advertise here, വിവിധ ബ്രാൻഡഡ് ചോക്ലേറ്റുകൾ വിലക്കുറവിൽ ലഭിക്കും. ഏറ്റവും മികച്ച ബ്രാൻഡുകളുടെ ചോക്ലേറ്റുകൾ, വാഫിൾസ്, ഡോനട്സ്, കെയ്ക്കുകൾ എന്നിവ ബിഗ് ചോക്കോ ഡേയ്സിലുണ്ട്. ബിഗ് ചോക്കോ ഡേയ്സ് പവിലിയൻ കൊച്ചി ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ ഉദ്ഘാടനം ചെയ്തു. മാർസ്, കീ അക്കൗണ്ട്സ് മാനേജർ ജിജോ, കാഡ്ബറി കീ അക്കൗണ്ട്സ് മാനേജർ ഉമാശങ്കർ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ബയിങ് മാനേജർ സന്തോഷ് കൊട്ടാരത്ത്, അസിസ്റ്റന്റ് ബയിങ് മാനേജർ ശ്യാംകുമാർ, കാറ്റഗറി ബയർ സനജ് എന്നിവർ പങ്കെടുത്തു. സ്നിക്കേഴ്സ്, ഗാലക്സി, നെസ്റ്റ്ലേ, ഫെരേറോ റോച്ചർ, ഡാർക്ക് ഫാന്റസി, കാഡ്ബറി എന്നിവയുമായി സഹകരിച്ചാണ് ബിഗ് ചോക്കോ ഡേയ്സ്. ലിന്റ്, ഡൊബ്ര, ഹെർഷെയ്സ്, സ്പ്രെഡി, യുണിബിക്, പ്യുവർ ഹാർട്ട്, ഒറിയോ, കോപികോ, നൂട്ടെല്ല, മിൽക്ക് മിസ്റ്റ് തുടങ്ങി 30 ലധികം ബ്രാൻഡുകൾ പങ്കെടുക്കുന്നുണ്ട്. ചോക്ലേറ്റ് തീമിലൊരുക്കിയ വിവിധ ഗെയിമുകളുമുണ്ട്. ബിഗ് ചോക്കോ ഡേയ്സ് 17-ന് സമാപിക്കും.
