ദോഹ: അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി അടുത്തമാസം നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ ഒരു മലയാളി താരം കളിക്കുമോ? ചരിത്രം തിരുത്തുന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറച്ച് ലോകകപ്പിനുള്ള ഖത്തറിന്റെ 35 അംഗ സാധ്യതാ ടീമിൽ കണ്ണൂരുകാരൻ തഹ്സിൻ മുഹമ്മദ് സ്ഥാനംപിടിച്ചു. കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റെ മകനായ തഹ്സിൻ മുഹമ്മദ് കഴിഞ്ഞവർഷംനടന്ന ലോകകപ്പ് യോഗ്യതാറൗണ്ടിലെ മത്സരങ്ങൾക്കുള്ള ഖത്തർ ടീമിലുമുണ്ടായിരുന്നു. To advertise here, ഖത്തറിന്റെ ദേശീയ അണ്ടർ-16 ടീമിൽ സ്ഥാനം പിടിച്ചാണ് തഹ്സിൻ ശ്രദ്ധേയനാകുന്നത്. പിന്നീട് അണ്ടർ-17, അണ്ടർ-19 ടീമുകളിലും കളിച്ച തഹ്സിൻ 2024 ജൂണിൽ ലോകകപ്പ് യോഗ്യതാറൗണ്ടിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമിൽ അരങ്ങേറിയത്. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനുവേണ്ടി കളിക്കുന്ന തഹ്സിൻ പ്രതീക്ഷകളോടെയാണ് അന്തിമ ടീം പ്രഖ്യാപനത്തിന് കാത്തിരിക്കുന്നത്. Content Highlights: Tahsin Mohammed selected for Qatar's 35-man 2026 World Cup probable squad., Originally from Valapattanam, Kannur, Kerala., Previously played for Qatar U-16, U-17, and U-19 teams., Made senior international debut in June 2024 against Afghanistan., Currently plays for Al-Duhail in the Qatar Stars League. Published: 15 May 2026, 08:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
