പുത്തൂർ :നിലംതൊടാറായ വൈദ്യുത ലൈനുകൾ വല്ലഭൻകരയെ പേടിപ്പെടുത്തുന്നു. വല്ലഭൻകര ഏലായിലാണ് കൈയെത്തും ഉയരത്തിൽ മാസങ്ങളായി വൈദ്യുത ലൈൻ കിടക്കുന്നത്. ഏലാവരമ്പിനോടു ചേർന്നാണ് ഇതെന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു. പണ്ടിത് പ്രദേശത്തെ പ്രധാന വഴിയായിരുന്നു. ഇപ്പോൾ മറ്റു വഴികൾ വന്നതോടെ കാർഷികാവശ്യത്തിനു പോകുന്നവരാണ് വരമ്പിനെ ആശ്രയിക്കുന്നത്. To advertise here, നടന്നുപോകുമ്പോൾ അറിയാതെ കൈയൊന്നുയർത്തിയാൽ ലൈനിൽ തട്ടും. കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴും ശ്രദ്ധയൊന്നു പിഴച്ചാൽ വലിയ ദുരന്തമാകും ഉണ്ടാകുക. അപകടം സംഭവിച്ച് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട സംഭവമുണ്ടായെന്നും സമീപവാസി പറയുന്നു. പൊതുവഴിയിൽനിന്നു വയലിലേക്ക് ഇറങ്ങുന്നതുമുതൽ വൈദ്യുത ലൈൻ താഴ്ന്നു തുടങ്ങുന്നു. കുറച്ചുകൂടി മുൻപോട്ടുചെല്ലുമ്പോൾ ആറടിപോലും ഉയരമില്ലാത്ത അവസ്ഥയാണ്. ഇതിനുമുകളിലേക്ക് ഉണങ്ങിയ മരച്ചുള്ളികളും മറ്റും വീണുകിടക്കുകയാണിപ്പോൾ. ഈ വൈദ്യുത ലൈനുകളെ ബന്ധിപ്പിക്കുന്ന തൂണും അപകടാവസ്ഥയിലാണ്. പലതവണ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരം നീളുകയാണ്. അപകടം ഏതുസമയവും സംഭവിക്കാമെന്നതിനാൽ എത്രയുംവേഗം ലൈനുകൾ ഉയർത്തി സ്ഥാപിക്കാൻ നടപടിവേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. Published: 17 Mar 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
