എടക്കര : നാടുകാണി ചുരത്തിൽ യാത്രക്കാർക്ക് അപകടക്കെണിയായി മാറിയ മുളങ്കൂട്ടങ്ങൾ വെട്ടിമാറ്റാൻ തുടങ്ങി. To advertise here, ചുരത്തിലെ ആനമറി മുതൽ അതിർത്തി വരെ വിവിധ പ്രദേശങ്ങളിൽ റോഡിലേക്ക് തൂങ്ങിനിൽക്കുന്ന ഉണങ്ങിയ മുളങ്കൂട്ടങ്ങൾ, മരങ്ങൾ എന്നിവയാണ് നീക്കം ചെയ്യുന്നത്. യാത്രക്കാർക്ക് ഇവ വരുത്തുന്ന ദുരിതങ്ങളെക്കുറിച്ച് ‘മാതൃഭൂമി’ ചൊവ്വാഴ്ച വാർത്ത കൊടുത്തിരുന്നു. ഇതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ തടസ്സങ്ങൾ നീക്കാൻ തുടങ്ങിയത്. വനം വകുപ്പ് അധികൃതരുടെയും സഹകരണം ലഭിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കരാർ തൊഴിലാളികളെയാണ് തടസ്സങ്ങൾ നീക്കായി നിയോഗിച്ചത്. വളരെ ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന തടസ്സങ്ങൾ നീക്കാൻ ജെ.സി.ബി.യും ഉപയോഗിക്കുന്നു. വളർച്ചാഘട്ടം പൂർത്തിയായ മുളങ്കൂട്ടങ്ങളാണ് ഉണങ്ങി റോഡിലേക്ക് തൂങ്ങിനിൽക്കുന്നത്. അന്തഃസംസ്ഥാനപാതയായ ഇതുവഴി നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. റോഡിലേക്ക് തൂങ്ങിയ ഉണങ്ങിയ മുളകളുടെ ചില്ലകൾ തട്ടി ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കേൽക്കുന്നതും വസ്ത്രങ്ങൾ കീറുന്നതും വാഹനങ്ങളുടെ ചില്ലുകൾ പൊട്ടുന്നതും പതിവായിരുന്നു. Published: 14 May 2026, 03:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
