തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് പിന്തുണയുമായി നടൻ കമൽ ഹാസൻ. ഏതൊരു മേഖലയിലുള്ളവർക്കും രാഷ്ട്രീയത്തിൽ വരാമെന്നും സിനിമാ വ്യവസായത്തിൽ നിന്ന് ഒരാൾ ഈ സ്ഥാനത്തെത്തിയത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. To advertise here, മെയ് 10 ഞായറാഴ്ചയാണ് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സർക്കാർ രൂപീകരണം നടന്നത്. മെയ് 13-ന് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. രാഷ്ട്രീയത്തിൽ പ്രവേശിച്ച മറ്റൊരു സഹപ്രവർത്തകന് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന ചോദ്യത്തിനായിരുന്നു മറുപടി. ‘തമിഴ്നാട്ടിലെ പുതിയ സർക്കാരിന് എന്റെ അഭിനന്ദനങ്ങൾ. 717 മദ്യശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഏറെക്കാലമായി ചർച്ച ചെയ്യപ്പെട്ടിരുന്ന കാര്യമാണ്, ഇപ്പോൾ അത് നടപ്പിലാക്കിയിരിക്കുന്നു. അഭിനന്ദനാർഹമായ കാര്യമാണ്’- അദ്ദേഹം പ്രതികരിച്ചു. ആർക്കും ഏത് മേഖലയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വരാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു: ‘നമ്മൾ വിജയിയെ വെറുമൊരു സിനിമാ താരമായി മാത്രം കാണരുത്. അദ്ദേഹത്തിന് മറ്റ് ഉത്തരവാദിത്തങ്ങൾ കൂടിയുണ്ട്. ഏത് മേഖലയിൽ നിന്നും ആർക്കും രാഷ്ട്രീയത്തിലേക്ക് വരാം. നമ്മുടെ മേഖലയിൽ നിന്ന് ഒരാൾ അധികാരത്തിൽ വന്നത് അഭിമാനകരമായ കാര്യമാണ്- കമൽ ഹാസൻ പറഞ്ഞു. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപമുള്ള 717 ടാസ്മാക് (തമിഴ്നാടു സ്റ്റേറ് മാർക്കറ്റിങ് കോർപ്പൊറേഷൻ ലിമിറ്റഡ്) മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ഈ നീക്കത്തെ കമൽ ഹാസൻ നേരത്തെ സോഷ്യൽ മീഡിയയിലൂടെയും പ്രശംസിച്ചിരുന്നു. എൻ.ടി. രാമറാവു, എം.ജി. രാമചന്ദ്രൻ, ജെ. ജയലളിത തുടങ്ങിയ ഇതിഹാസ താരങ്ങളുടെ നിരയിലേക്കാണ് വിജയും ഇപ്പോൾ എത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയം ഭരിച്ചിരുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ പാർട്ടികളെ അട്ടിമറിച്ചാണ് ടി.വി.കെ ചരിത്ര വിജയം നേടിയത്. കന്നി അങ്കത്തിൽ 108 സീറ്റുകൾ നേടിയ പാർട്ടി, 234 അംഗ നിയമസഭയിൽ 120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. 118 ആണ് തമിഴ്നാട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ സീറ്റുകൾ. Content Highlights: Actor-politician Kamal Haasan has extended his full support to the newly sworn-in Tamil Nadu Chief Minister Vijay, urging the public not to view him merely as a cinema star while praising his immediate order to close 717 TASMAC liquor shops. Published: 13 May 2026, 06:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
