പിലാത്തറ : എൻ.എസ്.എസ്. വൊളന്റിയർമാരായ വിദ്യാർഥികൾ മുന്നിട്ടിറങ്ങിയപ്പോൾ ശ്രീദേവിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. പയ്യന്നൂർ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് 11 ആണ് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ എടനാട് പെരുമ്പുഴ ഗ്രാമത്തിൽ വീടൊരുക്കിയത്. എൻ എസ്.എസ്. യൂണിറ്റിന്റെ പങ്കാളിത്തവിദ്യാലയമായ എടനാട് വെസ്റ്റ് എൽ.പി. സ്കൂളിലെ വിദ്യാർഥിയാണ് കെ.പി. ശ്രീദേവ്. To advertise here, താക്കോൽദാനം എം. വിജിൻ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ടി. അമ്പു അധ്യക്ഷതവഹിച്ചു. എൻ.എസ്.എസ്. കേരള ആൻഡ് ലക്ഷദ്വീപ് റീജണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ, സ്റ്റേറ്റ് എൻ.എസ്. എസ്. ഓഫീസർ ഡോ. ഡി.ദേവിപ്രിയ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. വിജയൻ, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സതീശൻ, കണ്ണൂർ സർവകലാശാല ഡി.എസ്. എസ്. ഡോ. കെ.വി.സുജിത്ത്, പയ്യന്നൂർ എജുക്കേഷണൽ സൊസൈറ്റി ജനറൽ സെക്രട്ടറി മണിയറ ചന്ദ്രൻ , കെ. ജിഷാ ബേബി, കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. വി.കെ.നിഷ, പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജു ആർ.നാഥ്, സെക്രട്ടറി അനന്തു നാരായണൻ, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. Published: 16 May 2026, 02:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
