ന്യൂഡൽഹി: പെരുമ്പാവൂരിൽ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റുണ്ടാകില്ല. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിനുപുറമേ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. എന്നാൽ, വി.ഡി. സതീശന്റെ വിശ്വസ്തൻ കൂടിയായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് തന്നെയാണ് സാധ്യത കൂടുതൽ. To advertise here, ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടതാണ് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് വിനയായത്. മാർച്ച് 26-ന് ഈ കേസ് പരിഗണിക്കാനിരിക്കെ എൽദോസിന് ഹൈക്കമാൻഡ് സ്ഥാനാർഥിത്വം നിഷേധിക്കുകയായിരുന്നു. ലൈംഗികാതിക്രമക്കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കളും എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിനെതിരേ ശക്തമായ നിലപാടെടുത്തു. തിങ്കളാഴ്ച വൈകീട്ടുവരെ എൽദോസ് കുന്നപ്പിള്ളിക്ക് വീണ്ടും പെരുമ്പാവൂരിൽ മത്സരിക്കാനുള്ള സാധ്യതകൾ നിലനിന്നിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെയും ഷിയാസിന്റെയും ഉൾപ്പെടെ പേരുകളാണ് സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്നിലെത്തിയത്. സ്‌ക്രീനിങ് കമ്മിറ്റിയിലെ ചിലർ എൽദോസ് കുന്നപ്പിള്ളിക്ക് ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കഴിഞ്ഞദിവസം രാത്രി നടന്ന സ്‌ക്രീനിങ് കമ്മിറ്റിയിലാണ് എൽദോസിനെ സ്ഥാനാർഥിയാക്കേണ്ടെന്ന് സ്‌ക്രീനിങ് കമ്മിറ്റി നിലപാടെടുത്തത്. Content Highlights: Eldhose Kunnappilly denied candidacy for Perumbavoor constituency., DCC President Mohammed Shiyas emerges as the top contender., Sexual assault case cited as the primary reason for ticket denial., Congress screening committee finalized the decision after internal deliberations. Published: 17 Mar 2026, 01:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിനയായി ലൈംഗികാതിക്രമക്കേസ്; എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, പെരുമ്പാവൂരിൽ മുഹമ്മദ് ഷിയാസ്
M
MathrubhumiSource Link
about 2 months ago