കാഞ്ഞിരപ്പള്ളി : രൂപതയിലെ വിശ്വാസപരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ സംഗമം നടത്തി. രൂപത വിശ്വാസപരിശീലന കേന്ദ്രത്തിന്റെയും അമൽജ്യോതി എൻജിനിയറിങ് കോളേജിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. To advertise here, രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകകളിൽ നിന്നായി പന്ത്രണ്ട് വർഷം വിശ്വാസപരിശീലനം പൂർത്തിയാക്കിയ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റത്തിൽ, അമൽജ്യോതി കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. റോയി പഴേപറമ്പിൽ, വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ ഫാ. തോമസ് വാളൻമനാൽ, ഫാ. റൂബിൻ തോട്ടുപുറം, ഫാ. ജിൻസ് അറക്കപ്പറമ്പിൽ, ഫാ. പയസ് കൊച്ചുപറമ്പിൽ, ഫാ. ബിബിൻ കണിയാംനടക്കൽ, ഫാ. റോബിൻ വട്ടത്തറ, ഫാ. ജോമി കുമ്പുക്കാട്ട്, ബ്രദർ ജീവൻ ഞള്ളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. Published: 14 May 2026, 02:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
