തൊമ്മൻകുത്ത് : നാരങ്ങാനത്തെ കുരിശ് നിന്ന സ്ഥലത്തേക്ക് തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ പരിഹാര പ്രദക്ഷിണം നടത്തി. To advertise here, വികാരി. ഫാ. ജെയിംസ് ഐക്കരമറ്റത്തിൽ നേതൃത്വം നൽകി. പ്രത്യേക പ്രാർഥനകൾ നടത്തി. നേർച്ചക്കഞ്ഞി വിതരണവും നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പള്ളിയും വനംവകുപ്പും തമ്മിൽ അവകാശത്തർക്കം നിലനിൽക്കുന്ന സ്ഥലാണ് ഇത്. അതിനാൽ കാളിയാർ സി.ഐ. ബിനീഷ് ലാലിന്റെ നേതൃത്വത്തിൽ വൻ സന്നാഹം നിലയുറപ്പിച്ചിരുന്നു. തൊമ്മൻകുത്ത് സ്വദേശിയായ വിശ്വാസി വിട്ടുകൊടുത്ത കൈവശഭൂമിയിൽ പള്ളി സ്ഥാപിച്ച ഇരുമ്പ് കുരിശ് കഴിഞ്ഞ വർഷമാണ് വനംവകുപ്പ് പിഴുതുമാറ്റിയത്. ഇത് വനഭൂമിയാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഇത് വലിയ വിവാദമാകുകയും വനംവകുപ്പിന്റെ നടപടിക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുകയുംചെയ്തു. ഇപ്പോൾ പ്രദേശം റവന്യൂസംഘം അളന്ന് പട്ടയ നടപടികളിലേക്ക് കടന്നിട്ടുണ്ട്. കുരിശ് നിന്ന ഭാഗം കൂടി അളക്കേണ്ടതുണ്ട്. അതിന് പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളി നാരങ്ങാനം കുരിശടിയിലേക്ക് നടത്തിയ പരിഹാരപ്രദക്ഷിണം Published: 06 Apr 2026, 12:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
