കോടാലി: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച കോടാലി കടമ്പോട് വീട്ടിലെ ആൽജോയുടെ (എട്ട്) മരണത്തിൽ വിങ്ങി നാട്ടുകാർ. വീടിനുള്ളിൽവെച്ച് അച്ഛൻ സിൽജോയ്ക്കും അമ്മ ജോൺസിക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞുങ്ങളെ പാമ്പുകടിച്ചതിന്റെ ഞെട്ടലിലാണ് ഇവരെല്ലാം. To advertise here, കുടുംബം താമസിച്ചിരുന്ന വീടിനുപിറകിൽ കോടശ്ശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റർ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോരഗ്രാമമായതിനാൽ ഇവിടത്തെ പല വീട്ടിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ വീടിന്റെ പരിസരമെല്ലാം വൃത്തിയായി ചെത്തിമിനുക്കിയാണിട്ടിരിക്കുന്നത്. അടച്ചുറപ്പുള്ള വീട് രണ്ടുവർഷംമുൻപ് നിർമിച്ചതാണ്. ആൽജോയുടെ വീട് ആൽജോയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാത്രി കുട്ടികൾ രണ്ടുപേരും അച്ഛനമ്മമാരോടൊപ്പം വീട്ടിലെ ഹാളിൽ നിലത്താണ് ഉറങ്ങാൻ കിടന്നത്. പുലർച്ചെ രണ്ടുമണിയോടെയാണ് രണ്ടുപേരും ഉണർന്ന് വയറുവേദനിക്കുന്നതായി പറഞ്ഞത്. തലേന്ന് ബന്ധുവിന്റെ പൗരോഹിത്യ ജൂബിലിക്ക് പോയി രാത്രി ഒൻപതോടെയാണ് കുടുംബം വീട്ടിലെത്തിയത്. തുടർന്ന് ജ്യൂസുണ്ടാക്കി കഴിച്ചിരുന്നു. ദഹനപ്രശ്നമാണെന്ന് കരുതി ചൂടുവെള്ളവും ഇഞ്ചിനീരും നൽകി. തുടർന്ന് കുട്ടികൾ അമ്മയോടൊപ്പം കിടപ്പുമുറിയിൽ പോയിക്കിടന്നു. അഞ്ചരയോടെ അനോഷ് അമ്മയെ വിളിച്ചുണർത്തി. കുട്ടികൾ രണ്ടുപേരെയും അവശനിലയിൽ കണ്ടതോടെ അച്ഛനമ്മമാർ ചേർന്ന് ബൈക്കിൽ കോടാലി വരെയെത്തിച്ചു. അവിടെനിന്ന് ആംബുലൻസിൽ 6.30-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോ മരിച്ചതായി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അനോഷിനെ കറുകുറ്റിയിലെ ആശുപത്രിയിലേക്കുമാറ്റി. വെള്ളിക്കെട്ടൻ എന്നറിയപ്പെടുന്ന പാമ്പ്, ഇതാണ് ആൽജോയെ കടിച്ചത് ഉറക്കത്തിനിടെ പാമ്പുകടിച്ചു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ ഗുരുതരാവസ്ഥയിൽ കോടാലി : അച്ഛനും അമ്മയ്ക്കുമൊപ്പം കിടന്നുറങ്ങുമ്പോൾ എട്ടുവയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. കോടാലിക്കു സമീപം മലയോരഗ്രാമമായ കടമ്പോട് വീട്ടിൽ സിൽജോയുടെയും ജോൺസിയുടെയും ഇളയമകൻ ആൽജോയാണ് മരിച്ചത്. സഹോദരൻ അനോഷ്(10) ഗുരുതരാവസ്ഥയിൽ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിക്കെട്ടന്റെ കുഞ്ഞാണ് ഇവരെ കടിച്ചത്. ശനിയാഴ്ച രാത്രി കുട്ടികൾ അച്ഛനമ്മമാരോടൊപ്പം വീട്ടിലെ ഹാളിൽ നിലത്ത് ഉറങ്ങാൻ കിടന്നു. പുലർച്ചെ ഇരുവരും ഉണർന്ന് വയറുവേദനിക്കുന്നതായി പറഞ്ഞു. പിന്നീടാണ് അമ്മയോടൊപ്പം കിടപ്പുമുറിയിൽ പോയത്. അഞ്ചുമണിയോടെ രണ്ടുപേരും അവശനിലയിലായി. ഉടൻ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോ മരിച്ചിരുന്നു. ഭക്ഷ്യവിഷബാധയെന്ന തോന്നലിലാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചതെങ്കിലും പാമ്പുകടിയുടെ ലക്ഷണങ്ങൾ ശ്രദ്ധിച്ച ആശുപത്രി അധികൃതർ അതേക്കുറിച്ച് അന്വേഷിച്ചു. മാതാപിതാക്കൾ വീട്ടിലെത്തിയശേഷം നടത്തിയ തിരച്ചിലിലാണ് മുറിയിൽനിന്ന് വെള്ളിക്കെട്ടന്റെ (ശംഖുവരയൻ) കുഞ്ഞ് ഇഴഞ്ഞുവരുന്നത് കണ്ടത്. ആൽജോയുടെ കൈത്തണ്ടയിൽ കടിയേറ്റ പാടുണ്ടെന്ന് പോലീസ് നടത്തിയ ഇൻക്വസ്റ്റിൽ കണ്ടെത്തി. ചികിത്സയിലുള്ള അനോഷിന്റെ ഇടത്തെ ഉള്ളൻ കാലിലും കടിയേറ്റ പാടുണ്ട്. മൂത്തമകളായ എയ്ഞ്ചൽ വെള്ളിക്കുളങ്ങരയിലെ അമ്മയുടെ വീട്ടിലായിരുന്നു. കടമ്പോട് എ.എൽ.പി.എസിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ് ആൽജോ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. Content Highlights: Tragic death of an 8-year-old in Kodali due to a Krait bite while sleeping., Importance of identifying snakebite symptoms quickly as they can mimic food poisoning., Proximity to hilly forest areas increases risk of snake intrusion in residential homes., Critical need for immediate medical intervention and anti-venom treatment in 2026. Published: 20 Apr 2026, 07:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
