വെള്ളനാട് : വാടക കൊടുക്കാൻ ഒരുദിവസം വൈകിയെന്ന കാരണത്താൽ വീട്ടുടമ കുടിവെള്ളവിതരണം തടഞ്ഞതായി പരാതി. വെള്ളനാട് കമ്പനിമുക്കിനു സമീപം ഷാലോം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ജോയിയാണ് പരാതിക്കാരൻ. To advertise here, കുടിവെള്ളവിതരണം തടഞ്ഞ വിവരം ജനപ്രതിനിധികളെ അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ച് ജോയിയും കുടുംബവും പരാതിയുമായി പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നിലെത്തി. വിവരമറിഞ്ഞ് ബി.ജെ.പി. നേതാക്കളും പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിലെത്തി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി എൽ.സിന്ധു സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. ഇതിനിടെ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ബി.ജെ.പി. പ്രവർത്തകർ കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പ്രദേശത്ത് കെട്ടിടം നിർമിച്ചിരിക്കുന്നതെന്നാരോപിച്ച് ബി.ജെ.പി. പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡൻറ് മുളയറ രതീഷ്, കിടങ്ങുമ്മൽ മനോജ്, പൂവച്ചൽ അജി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജി.എസ്.സിന്ധു, സുമാ സതീശൻ, ലതി അജികുമാർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. Published: 16 Mar 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
