മൂവി ഡെസ്ക് Last Updated: 09 May 2026, 08:07 PM IST 2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ദൃശ്യം 3 എന്ന ചിത്രത്തിൽ മോഹൻലാൽ | സ്ക്രീൻഗ്രാബ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3-ന്റെ ട്രെയിലർ പുറത്തിറങ്ങി. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലർ റിലീസ് ചെയ്തത്. 2013-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ത്രില്ലർ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമായ ചിത്രം മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21-ന് തിയേറ്ററുകളിലെത്തും. To advertise here, ആദ്യ രണ്ട് ഭാഗങ്ങളുടേയും തുടർച്ചയെന്നോണമുള്ള രംഗങ്ങളാണ് ട്രെയിലറിൽ കാണാനാകുക. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്ജ്കുട്ടി എന്ന കഥാപാത്രത്തിന്റെ മാനസികസഞ്ചാരങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ദൃശ്യം2-ലെ താരങ്ങളായ സുമേഷ് ചന്ദ്രൻ, ശാന്തി മായാദേവി, മുരളി ഗോപി എന്നിവർ ഇത്തവണയും ചിത്രത്തിലുണ്ട്. വീണാ നന്ദകുമാറാണ് ദൃശ്യം ചലച്ചിത്രപരമ്പരയിലെ പുതിയ താരസാന്നിധ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ. 2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ 100 കോടി കളക്ഷൻ നേടേണ്ട ചിത്രമായിരുന്നു ദൃശ്യം 2 എന്നാണ് ആരാധകർ പറയുന്നത്. Content Highlights: The official trailer for Drishyam 3 has been released, confirming that the legendary saga of Georgekutty and his family will culminate in a grand theatrical release on May 21, 2026, coinciding with Mohanlal's birthday. Published: 09 May 2026, 08:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.