മാന്നാർ : ജനവാസമേഖലകളിൽ അടിക്കടി പാമ്പുകളെ കണ്ടെത്തുകയും ഒരാഴ്ചയ്ക്കിടെ രണ്ടുപേർക്ക് പാമ്പുകടിയേൽക്കുകയും ചെയ്തതോടെ മാന്നാറും പരിസരപ്രദേശങ്ങളും കടുത്ത ഭീതിയിൽ. ബുധനാഴ്ച പരുമലയിൽ അഞ്ചരയടിയോളം നീളമുള്ള മൂർഖനെ പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. To advertise here, പരുമല ചക്കാലിൽ ദേവീകൃപയിൽ വിനോഭായിയുടെ (കൊച്ചുമോൻ) വീടിന്റെ ബാത്ത്റൂം ടാങ്കിനു മുകളിൽ വിറകു കീറാൻ എത്തിയ തൊഴിലാളിയാണ് പാമ്പിനെ ആദ്യം കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്നേക്ക് റെസ്ക്യൂവർ സാം ജോൺ ചെങ്ങന്നൂർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. കുട്ടമ്പേരൂർ താമരപ്പാട്ട് കൊട്ടാരത്തിൽ സന്തോഷ്കുമാറിന്റെ വീടിന്റെ അടുക്കളഭാഗത്തുനിന്ന് സാം ജോൺ മറ്റൊരു മൂർഖനെയും പിടികൂടിയിട്ടുണ്ട്. കാടുപിടിച്ചു കിടക്കുന്ന പറമ്പുകളും കൃത്യമായി വൃത്തിയാക്കാത്ത വിറകുപുരകളും വീട്ടുപരിസരങ്ങളുമാണ് ജനവാസമേഖലകളിൽ പാമ്പുകൾ പെരുകാൻ പ്രധാന കാരണം. ഒരാഴ്ചയ്ക്കിടെ രണ്ടു സ്ത്രീകൾക്കാണ് മാന്നാറിലും പരിസരങ്ങളിലുമായി പാമ്പുകടിയേറ്റത്. Published: 14 May 2026, 02:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
