പാലാ : യു.പി.യിലെ വൃന്ദാവനത്തിൽ നിർമിക്കുന്ന ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് കൊടിമരം മീനച്ചിൽ പഞ്ചായത്തിലെ പച്ചാത്തോട്ടിൽനിന്ന്. മുംബൈ ആസ്ഥാനമായ മോഹൻജി ഫൗണ്ടേഷനാണ് വൃന്ദാവനത്തിൽ ക്ഷേത്രം നിർമിക്കുന്നത്. കുമ്പളന്താനത്ത് ബേബിച്ചന്റെ പുരയിടത്തിലെ 85 ഇഞ്ച് വണ്ണവും 55അടി നീളവുമുള്ള തേക്കുമരമാണ് പ്രത്യേക പൂജകളോടെ മുറിച്ച് വലിയ ലോറിയിൽ കയറ്റി യു.പി.യിലേക്ക് കൊണ്ടുപോയത്. യു.പി.യിൽനിന്നുള്ള പൂജാരിമാരുടെ നേതൃത്വത്തിലാണ് പൂജകൾ നടന്നത്. കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിന് രൂപകല്പന നടത്തിയിരിക്കുന്നത്. വെൺമരത്തൂർ ശങ്കരൻനമ്പൂതിരിയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്റെ നിർമാണം. തോടനാൽ വലിയമറ്റത്തിൽ സജി രാഘവനാണ് കൊടിമരത്തിനാവശ്യമായ തേക്കുമരം കണ്ടെത്തി ക്ഷേത്രം ഭാരവാഹികൾക്ക് നൽകിയത്. To advertise here, Published: 14 May 2026, 02:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
