അടിമാലി (ഇടുക്കി): മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പെരുമൺകുത്ത് വെള്ളച്ചാട്ടത്തിനു സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. To advertise here, കുറത്തിക്കുടിയിൽ താമസിക്കുന്ന സനൽ ശശി എന്ന യുവാവാണ് 500 അടിയോളം താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലെ അപകടമുനമ്പിലേക്ക് ഇറങ്ങി ജീവനൊടുക്കാൻ ശ്രമിച്ചത്. ഈ സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈ. നാഗർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സനൽ പിന്മാറിയില്ല. ഒടുവിൽ സുഹൃത്ത്തന്നെ സനലിന്റെ രക്ഷിക്കുവാൻ അപകടമുനമ്പിലേക്ക് ഇറങ്ങി. ഈ സമയത്താണ് യാദൃശ്ചികമായി മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരായ ബിബിൻ, എബിൻ, അലക്സ് എന്നിവർ എത്തിയത്. ഇവരുംകൂടി ചേർന്ന് സനലിനെ അപകട മുനമ്പിൽനിന്ന് സാഹസികമായി വലിച്ചുകയറ്റി. അപ്പോഴും അപകടത്താഴ്ചയിലേക്ക് പോകാൻ സനൽ ശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും ധൈര്യം കൈവിടാതെ എല്ലാവരും ചേർന്ന് ഇയാളെ സുരക്ഷിതസ്ഥാനത്തെത്തിച്ചു. Content Highlights: Heroic rescue of a youth at Perumbankuthu waterfall by local jeep drivers., The incident occurred at a 500-foot-deep dangerous cliff., Timely intervention by friends and local drivers saved the life., Highlighting the bravery of the local community in Mankulam. Published: 25 Mar 2026, 09:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.