വൈമാനികനെ കണ്ടാലുടൻ വെടിവെക്കണമെന്ന് ഇറാന്റെ നിർദേശം; യുദ്ധവിമാനങ്ങളുമായി യുഎസ്സിന്റെ രക്ഷാദൗത്യം

വൈമാനികനെ കണ്ടാലുടൻ വെടിവെക്കണമെന്ന് ഇറാന്റെ നിർദേശം; യുദ്ധവിമാനങ്ങളുമായി യുഎസ്സിന്റെ രക്ഷാദൗത്യം

M
MathrubhumiSource Link
ഒ രുമാസത്തിലേറെയായി യുദ്ധംചെയ്തിട്ടും ഇറാനെതിരേ നിർണായകവിജയം നേടാനാകാത്തതിനെത്തുടർന്ന് ചോർന്നുതുടങ്ങിയ ആത്മവിശ്വാസമാണ് ഇറാന്റെ മണ്ണിൽനിന്ന് വൈമാനികനെ സാഹസികമായി രക്ഷിച്ചെടുത്തതിലൂടെ യു.എസിന് കൈവന്നത്. ഉദ്യോഗസ്ഥൻ ഇറാൻ സൈന്യത്തിന്റെ കൈയിലകപ്പെട്ടിരുന്നെങ്കിൽ യു.എസിനെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയായേനെ. To advertise here, തുടർചർച്ചകളിലും സമാധാനശ്രമങ്ങളിലും ഇറാൻ വിലപേശലുകൾക്കായി ബന്ദിയാക്കിയ വൈമാനികനെ ഉപയോഗിക്കാൻ സാധ്യതയുണ്ടായിരുന്നു. വൈമാനികനെ കണ്ടാലുടൻ വെടിവെക്കണമെന്ന് ആദ്യം നിർദേശം കൊടുത്ത ഇറാൻ പിന്നീട് ജീവനോടെ പിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. ഫെബ്രുവരി 28-ന്‌ ആരംഭിച്ച യുദ്ധത്തിനിടെ ഇറാന്റെ അതിർത്തിക്കുള്ളിൽ ആദ്യമായാണ് വിമാനം വെടിവെച്ചുവീഴ്ത്തപ്പെട്ടത്. ഇറാന്റെ വ്യോമ-നാവിക സേനകളെ പൂർണമായും നശിപ്പിച്ചെന്ന് വീമ്പുപറഞ്ഞ പ്രസിഡന്റ് ട്രംപിനുള്ള കനത്ത പ്രഹരമായി അത്. രണ്ട് വൈമാനികരെ രക്ഷിച്ചെടുക്കുന്നത് ചരിത്രത്തിലാദ്യം -ട്രംപ് അമേരിക്കയുടെ ധീരരായ പോരാളികൾ ഇറാനിലെ ദുർഘടമായ പർവതനിരകളിൽനിന്നാണ് വൈമാനികനെ രക്ഷിച്ചതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഇറാൻ വെടിവെച്ചിട്ട എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെ ആക്രമണമുണ്ടായ ഉടൻ രക്ഷിച്ചെന്നും സ്ഥിരീകരിച്ചു. മറ്റേ ഉദ്യോഗസ്ഥനെക്കൂടി കണ്ടെത്താനുള്ള ദൗത്യത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ വിവരം മറച്ചുവെച്ചതെന്നും വ്യക്തമാക്കി. പൈലറ്റിനെ ഇറാനുപുറത്തെത്തിക്കാൻ ഏഴുമണിക്കൂർ എടുത്തെന്നും പറഞ്ഞു. രണ്ട് വൈമാനികരെ വെവ്വേറെ രക്ഷപ്പെടുത്തുന്നത് സൈനികചരിത്രത്തിലെ ആദ്യസംഭവമാണെന്നും ട്രംപ് അവകാശപ്പെട്ടു. നൂറിലേറെ സൈനികരും 10-ലേറെ യുദ്ധവിമാനങ്ങളും രക്ഷാദൗത്യത്തിന്റെ ഭാഗമായി. യു.എസും സഖ്യസേനകളും നടത്തുന്ന ഏറ്റവും സങ്കീർണവും സമയബന്ധിതവുമായ ഓപ്പറേഷനാണ് കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ (സി.എസ്.എ.ആർ.). അതേസമയം, അമേരിക്കയുടെ ഈ ദൗത്യവിജയത്തെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫ് പരിഹസിച്ചു. ഇത്തരം മൂന്ന് വിജയങ്ങൾകൂടി ഉണ്ടായാൽ അമേരിക്ക പൂർണമായും തകരുമെന്ന് തകർന്നുകിടക്കുന്ന വിമാനങ്ങളുടെ ചിത്രം പങ്കുവെച്ച്‌ അദ്ദേഹം എക്സിൽ കുറിച്ചു. വൈമാനികനെ രക്ഷിച്ചുകൊണ്ടുപോയ യു.എസ്. വിമാനവ്യൂഹത്തിലെ രണ്ട് സി-130 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്നാണ് ഇറാൻ അറിയിച്ചത്. ശത്രുവിന്റെ കൈയിൽ ആധുനികയുദ്ധവിമാനങ്ങളും ആയുധങ്ങളും എത്താതിരിക്കാൻ തങ്ങൾ അത് നശിപ്പിച്ചെന്നാണ് യു.എസ്. വാദം. ചില സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് മേഖലയിൽ കുടുങ്ങിപ്പോയ വിമാനങ്ങളെയാണ് സ്‌ഫോടനത്തിലൂടെ തകർത്തതെന്നാണ് വിവരം. അതിനിട ഇറാന്റ ശേഷിക്കുന്ന നേതാക്കളെ വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി കാറ്റ്സ് പറഞ്ഞു. Content Highlights: Successful high-stakes extraction of a US pilot from Iranian territory in 2026., Strategic shift in US morale following the complex CSAR mission., Conflicting reports regarding the destruction of US aircraft and equipment., President Trump's confirmation of the unprecedented dual-pilot rescue operation. Published: 06 Apr 2026, 07:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈമാനികനെ കണ്ടാലുടൻ വെടിവെക്കണമെന്ന് ഇറാന്റെ നിർദേശം; യുദ്ധ… | Boolokam